മൂന്നാം ബലാത്സംഗ കേസിൽ രാഹുലിന് ജാമ്യം
Kerala
മൂന്നാം ബലാത്സംഗ കേസിൽ രാഹുലിന് ജാമ്യം
ശ്രീലക്ഷ്മി എ.വി.
Wednesday, 28th January 2026, 11:34 am

പത്തനംതിട്ട: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം.

പത്തനംതിട്ട ജില്ലാ സെഷൻ കോടതിയാണ് ജാമ്യമനുവദിച്ചത്. കോടതിയിൽ കഴിഞ്ഞ ദിവസം കേസിലെ വാദം നടന്നിരുന്നു.

മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്.

പരാതിക്കാരിയും രാഹുലും തമ്മിലുള്ള ഫോൺ സംഭാഷണം കോടതിയിൽ സമർപ്പിച്ചിരുന്നു.

ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജ്യാമ്യാപേക്ഷയിൽ വിധി പറയാൻ കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നത്.

പരാതിക്കാരിയുടെ പരാതി വിശദമായി പ്രതിഭാഗം കോടതിയെ വായിച്ചുകേൾപ്പിച്ചിരുന്നു. അതേസമയം പ്രോസിക്യൂഷൻ അതിനെ എതിർക്കുകയും ചെയ്തിരുന്നു.

പരാതി വൈകിയതുമായി ബന്ധപ്പെട്ടോ സാങ്കേതികമായ നപടിക്രമങ്ങളിലുള്ള വീഴ്ചകൾ കൊണ്ടോ അല്ല ജ്യാമ്യമനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മൂന്ന് ദിവസത്തിനുള്ളിൽ പരാതിക്കാരിയുടെ ഒപ്പ് നേരിട്ട് രേഖപ്പെടുത്തണമെന്ന ചട്ടങ്ങളുണ്ടെന്ന് പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു ചട്ടം ബി.എൻ.എസിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Content Highlight: Rahul Mankoottathil gets bail in third case

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.