പാലക്കാട്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ സൈബർ ആക്രമണങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് അതിജീവിത.
സൈബർ അധിക്ഷേപ കേസിൽ തടസ ഹരജി നൽകിയെന്നാണ് റിപ്പോർട്ട്.
പാലക്കാട്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ സൈബർ ആക്രമണങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് അതിജീവിത.
സൈബർ അധിക്ഷേപ കേസിൽ തടസ ഹരജി നൽകിയെന്നാണ് റിപ്പോർട്ട്.
അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ അഡ്വക്കേറ്റ് ദീപ ജോസഫിനെതിരെയാണ് തടസ ഹരജി നൽകിയിരിക്കുന്നത്.
ദൽഹി കേന്ദ്രീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന അഭിഭാഷകയാണ് ദീപ ജോസഫ്.
അതിജീവിതയെ അധിക്ഷേപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിനെതിരെ വലിയ വിമർശങ്ങൾ ഉയർന്നിരുന്നു.
തുടർന്ന് അതിജീവിതയ്ക്ക് മാനസികസംഘർഷം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ദീപ ജോസഫ് റിട്ട് ഹരജി നൽകിയിരുന്നു.
ഈ ഹരജിയിലാണ് അതിജീവിത ഇപ്പോൾ തടസ ഹരജി നൽകി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
തന്റെ ഭാഗം കൂടി കേട്ടതിനുശഷം മാത്രമേ ഇതിൽ തീരുമാനമെടുക്കാവൂയെന്ന് അതിജീവിത ഹരജിയിൽ പറയുന്നു.
Content Highlight: Rahul Mangkootatil; Surviving cyber attack, approaches Supreme Court