തിരുവനന്തപുരം: രാഹുൽ സീരിയൽ ക്രിമിനലാണെന്നും ഇരകളോടുള്ള പെരുമാറ്റത്തിൽ വൈകൃതമുണ്ടെന്നും സി.പി.ഐ.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി.
ഇത്തരക്കാർ പൊതുരംഗത്തുള്ളത് ശരിയല്ലെന്നും ഇത്തരക്കാരെ നേരിടാൻ രാഷ്ട്രീയ പാർട്ടികളിൽ ഇന്റെണൽ കമ്മിറ്റി വേണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ എം.എ ബേബി പറഞ്ഞു.
ഇദ്ദേഹത്തിനെതിരെ വന്നിരിക്കുന്ന പരാതികളിൽ ഒരേ പാറ്റേണാണ് കാണാൻ കഴിയുകയെന്നും ഇത്തരത്തിൽ ഉള്ളവർ പൊതുഇടങ്ങളിൽ നിൽക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിക്കുന്നു.
രാഷ്ട്രീയ പാർട്ടികൾക്ക് എത്തിക്സുണ്ടെങ്കിൽ ഇതിനെ ഗൗരവമായി കാണാമെന്നും ഇന്റെണൽ കമ്മിറ്റികൾ രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സാഹചര്യത്തിൽ സ്ത്രീകൾക്ക് സധൈര്യം സഞ്ചരിക്കാനും സംരക്ഷണം ഉറപ്പാക്കാനും വേണ്ടി എല്ലാ സ്ഥാപനങ്ങളിലും ഇന്റെണൽ കമ്മറ്റികൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
‘അത്തരമൊരു കമ്മിറ്റി സി.പി.ഐ.എമ്മിന് ഉള്ളത് അഭിമാനപൂർവം പറയാൻ കഴിയും. ഇത്തരം വിഷയങ്ങളിൽ പരാതി വന്നാൽ കമ്മിറ്റികൾ തീരുമാനമെടുക്കും. ഈ തീരുമാനങ്ങൾ അന്തിമമായിരിക്കും. പാർട്ടി കേന്ദ്ര കമ്മിറ്റിയോ പോളിറ്റ് ബ്യുറോയോ അതിൽ ഇടപെടില്ല. അങ്ങനെയൊരു സംവിധാനം സി.പി.ഐ.എമ്മിൽ ഉണ്ട്,’ എം.എ ബേബി വ്യക്തമാക്കി.
Content Highlight: Rahul is a serial criminal; Internal committees are needed in political parties: MA Baby