| Tuesday, 12th February 2019, 12:34 pm

റഫാലില്‍ ഒപ്പ് വെക്കുന്ന കാര്യം പത്തു ദിവസം മുമ്പ് എങ്ങനെ അമ്പാനി അറിഞ്ഞു; ഇമെയില്‍ പുറത്തുവിട്ട് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ കരാറില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്ര്‌സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയും ഫ്രഞ്ച് സര്‍ക്കാരും കരാറില്‍ ഒപ്പിടുമെന്ന് 10 ദിവസം മുമ്പ് അനില്‍ അംബാനി എങ്ങനെ അറിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രിക്കോ, പ്രതിരോധ സെക്രട്ടറിക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അറിയാത്ത കാര്യം എങ്ങനെ അംബാനി അറിഞ്ഞെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ചോദിച്ചു.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നും പ്രധാനമന്ത്രിക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



രാജ്യ സുരക്ഷയെ അവഗണിച്ച് കൊണ്ട്  നരേന്ദ്രമോദിയാണ് ഇക്കാര്യം അംബാനിയോട് വെളിപ്പെടുത്തിയതെന്നും ഇടപാടിന് മുമ്പ് അംബാനി ഫ്രഞ്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും പറഞ്ഞ രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തുന്ന ഇമെയിലും പുറത്തുവിട്ടു.

Read Also : വോട്ട് യന്ത്രം കയ്യിലുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും താമര വിരിയിക്കാം; ബി.ജെ.പിയെ പരിഹസിച്ച് ശിവസേന

ഫ്രഞ്ച് സര്‍ക്കാരുമായി ഇത്തരത്തിലൊരു കരാര്‍ ഒപ്പിടുന്നതിനെ കുറിച്ച്  പ്രതിരോധ മന്ത്രിക്കോ പ്രതിരോധ സെക്രട്ടറിക്കോ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കോ വിവരമുണ്ടായിരുന്നില്ല. മോദിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിന് 10 ദിവസം മുമ്പ് രൂപീകരിച്ച കമ്പനിയിലൂടെ അനില്‍ അംബാനി റാഫാല്‍ കരാര്‍ നേടിയെടുത്തു. അഴിമതിക്കപ്പുറം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണിത്. വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി ദേശീയ സുരക്ഷ അവതാളത്തിലാക്കിയ മോദിക്കെതിരെ കേസെടുക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ മോദി തന്നെയാണ് ചോര്‍ത്തിയത്. അംബാനിയുടെ ഇടനിലക്കാരനായാണ് പ്രവര്‍ത്തിച്ചതെന്നും രാഹൂല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more