| Sunday, 30th November 2025, 5:37 pm

അതിജീവിതയെ അപമാനിച്ചു; രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിന് രാഹുൽ ഈശ്വറിനെതിരെ കേസ്. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.

അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്തത്. അതിജീവിതയെ അപമാനിച്ചു, പേരുവെളിപ്പെടുത്താൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു എന്നിവ പരാതിയിൽ പറയുന്നു.

അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ രാഹുൽ ഈശ്വർ പരസ്യമാക്കിയെന്നും ആരോപണമുണ്ട്.

അതിജീവിതയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ നടത്തിയെന്നും ചിത്രങ്ങളും പേരും വിവരങ്ങളും അടക്കം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കപ്പെടുന്നതായും പരാതിയിൽ പറയുന്നു.

തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത്. സൈബർ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത്.

നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ഒളിവിൽ കഴിയുന്ന സാഹചര്യത്തിലാണ് രാഹുൽ ഈശ്വറിനെതിരെയും നടപടിയുണ്ടായിരിക്കുന്നത്.

Content Highlight: Rahul Easwar in custody for insulting a survivor

We use cookies to give you the best possible experience. Learn more