ദേശീയ ഗാനത്തിനിടെ 'ദ്രാവിഡ ഉത്കല ബംഗ' വന്നപ്പോള്‍ ദ്രാവിഡിന്റെ മുഖം സ്‌ക്രീനില്‍; ആഘോഷമാക്കി ആരാധകര്‍
India vs Sri Lanka
ദേശീയ ഗാനത്തിനിടെ 'ദ്രാവിഡ ഉത്കല ബംഗ' വന്നപ്പോള്‍ ദ്രാവിഡിന്റെ മുഖം സ്‌ക്രീനില്‍; ആഘോഷമാക്കി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th July 2021, 5:49 pm

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ മത്സരം തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനത്തിനിടെ ദ്രാവിഡിനെ കാണിച്ചത് ആഘോഷമാക്കി ആരാധകര്‍. ദേശീയ ഗാനത്തിലെ ‘ദ്രാവിഡ ഉത്കല ബംഗ’ എന്ന ഭാഗത്തെത്തിയപ്പോഴായിരുന്നു ദ്രാവിഡിന്റെ മുഖം സ്‌ക്രീനില്‍ കാണിച്ചത്.

ഇത് ക്യാമറാമാന്‍ പ്ലാന്‍ ചെയ്ത് കാണിച്ചതാണെന്നും മികച്ച നീക്കമായിരുന്നു അതെന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ക്യാമറാമാന് പ്രമോഷന്‍ നല്‍കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

ടീം പ്രഖ്യാപിച്ചത് മുതല്‍ ദ്രാവിഡാണ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. ഇന്ത്യന്‍ എ ടീമിന്റേയും അണ്ടര്‍ 19 ടീമിന്റേയും പരിശീലകനായ ദ്രാവിഡ് ദേശീയ ടീമിന്റെ പരിശീലകനാകണമെന്ന് നേരത്തെ തന്നെ നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു.

2015 മുതല്‍ ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിക്കുന്നുണ്ട് ദ്രാവിഡ്. ദ്രാവിഡിന് കീഴില്‍ 2018 ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയിരുന്നു.


ടെസ്റ്റിലും ഏകദിനത്തിലും 10000 ത്തിലേറെ റണ്‍സ് നേടിയ ദ്രാവിഡ് ഇന്ത്യയുടെ വന്‍മതില്‍ എന്നാണറിയപ്പെടുന്നത്.