ഒന്നേ പറയാനുള്ളൂ, എതിരാളികളെ ബഹുമാനിക്കണം; രണ്ടാം ഏകദിനത്തിന് ശേഷം ദ്രാവിഡ് ടീമംഗങ്ങളോട് നടത്തിയ പ്രസംഗം
India vs Sri Lanka
ഒന്നേ പറയാനുള്ളൂ, എതിരാളികളെ ബഹുമാനിക്കണം; രണ്ടാം ഏകദിനത്തിന് ശേഷം ദ്രാവിഡ് ടീമംഗങ്ങളോട് നടത്തിയ പ്രസംഗം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st July 2021, 5:08 pm

നമ്മള്‍ വിജയത്തോടെ അവസാനിപ്പിച്ചിരിക്കുന്നു. മികച്ച മത്സരമായിരുന്നു ഇത്. ഒരുപക്ഷെ നമ്മള്‍ക്ക് ജയിക്കാനായില്ലായിരുന്നെങ്കിലും ഈ പോരാട്ടം നിര്‍ണായകമായിരുന്നു. എല്ലാവരും നന്നായി കളിച്ചു.

പക്ഷെ ഇത് വ്യക്തിഗത പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ല. അതിനെക്കുറിച്ച് നമ്മുടേതായ ഒത്തുചേരലില്‍ സംസാരിക്കാം. എന്നാല്‍ കളി മൊത്തമായി വീക്ഷിക്കുമ്പോള്‍ ഒരു ടീം പെര്‍ഫോമന്‍സ് കാണാനാകും.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപിടി മികച്ച പ്രകടനങ്ങളുണ്ടായിരുന്നു.ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം അവര്‍ തിരിച്ചടിക്കുമെന്ന് നമുക്കുറപ്പായിരുന്നു.

നമ്മള്‍ എതിരാളികളെ ബഹുമാനിക്കണം. അവര്‍ തിരിച്ചടിച്ചു, നമ്മള്‍ ചാമ്പ്യന്‍മാരെപ്പോലെ അതിനുള്ള മറുപടി കൊടുത്തു.