| Saturday, 22nd August 2026, 7:29 pm

ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കാന്‍ അവനെ പോലുള്ള താരങ്ങള്‍ അത്യാവശ്യം; ഇന്ത്യന്‍ യുവതാരത്തെ കുറിച്ച് ദ്രാവിഡ്

ആദർശ് എം.കെ.

വൈറ്റ് ബോളില്‍ തരംഗമായി മാറിയ ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി റെഡ് ബോള്‍ ക്രിക്കറ്റിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ദീര്‍ഘ ഫോര്‍മാറ്റുകളില്‍ മികവ് തെളിയിക്കേണ്ടത് അത്യാവശ്യമാണെന്നും മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

ദീര്‍ഘകാല കരിയര്‍ കെട്ടിപ്പടുക്കുന്നതിന് കൃത്യമായ പദ്ധതികള്‍ ആവശ്യമാണെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി.

രാഹുല്‍ ദ്രാവിഡ്.

‘ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണം എന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. അത് വളരണം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ വൈഭവിനെപ്പോലുള്ള കളിക്കാര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ പ്രാപ്തരാകേണ്ടതുണ്ട്,’ ദ്രാവിഡ് പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

റാഞ്ചി ട്രോഫി പ്ലേറ്റ് ലീഗില്‍ 12 ഇന്നിങ്‌സുകളില്‍ നിന്ന് 17.25 മാത്രമാണ് സൂര്യവംശിയുടെ ബാറ്റിങ് ശരാശരി. എന്നാലും യുവതാരങ്ങളുടെ വളര്‍ച്ചയില്‍ ഇത്തരം തിരിച്ചടികള്‍ സ്വാഭാവികമാണെന്നും, ആരാധകരും ക്രിക്കറ്റ് ലോകവും ക്ഷമയോടെ കാത്തിരിക്കണമെന്നും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ താരത്തെ പരിശീലിപ്പിച്ച ദ്രാവിഡ് ഓര്‍മിപ്പിച്ചു.

നിലവില്‍ ഐ.പി.എല്ലിലും ഇംഗ്ലണ്ടിനെതിരായ ടി-20 അരങ്ങേറ്റത്തിലും തിളങ്ങിയ സൂര്യവംശി, ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായി കളത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

ദുലീപ് ട്രോഫിയില്‍ കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും കളിക്കാന്‍ സൂര്യവംശിക്ക് അവസരം ലഭിക്കും (ടീം ഫൈനലില്‍ എത്തിയാല്‍ മൂന്ന് മത്സരങ്ങള്‍).

ഇതിലെ പ്രകടനം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ എ ടീമിനെതിരായ ‘ഇന്ത്യ എ’ മത്സരങ്ങളിലേക്കുള്ള വാതില്‍ തുറന്നേക്കാം.

Content Highlight: Rahul Dravid says Vaibhav Suryavanshi should focus more on red-ball cricket as well.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more