പതിമൂന്ന് മിനിറ്റില്‍ ഹാട്രിക്കുമായി സ്റ്റെര്‍ലിങ്; വാറ്റ്ഫോഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി
Football
പതിമൂന്ന് മിനിറ്റില്‍ ഹാട്രിക്കുമായി സ്റ്റെര്‍ലിങ്; വാറ്റ്ഫോഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th March 2019, 8:37 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫോഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. വാറ്റ്ഫോഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റി പരാജയപ്പെടുത്തിയത്. പതിമൂന്ന് മിനിറ്റിനിടെ റഹീം സ്റ്റെര്‍ലിങ് നേടിയ ഹാട്രിക്ക് മികവിലാണ് സിറ്റി ജയം നേടിയത്.

മത്സരം തുടങ്ങി 46-ാം മിനിറ്റിലാണ് സ്റ്റെര്‍ലിങ്ങിന്റെ ആദ്യ ഗോള്‍. നാല് മിനിറ്റിനുള്ളില്‍ വീണ്ടും സ്റ്റെര്‍ലിങ് വലകുലുക്കി. 59-ാം മിനിറ്റിലായിരുന്നു ഹാട്രിക് ഗോള്‍. 66-ാം മിനിറ്റില്‍ ജെറാഡ് ഡ്യൂല്‍ഫ്യൂ വാറ്റ്ഫോഡിനായി ഒരു ഗോള്‍ തിരിച്ചടിച്ചു.

പ്രീമിയര്‍ ലീഗില്‍ സ്റ്റെര്‍ലിങ്ങിന്റെ രണ്ടാം ഹാട്രിക്കാണിത്. ഇതോടെ സീസണില്‍ താരത്തിന്റെ ഗോള്‍നേട്ടം 18 ആയി. വിജയത്തോടെ 30 മത്സരങ്ങളില്‍ 74 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 70 പോയിന്റുള്ള ലിവര്‍പൂള്‍ ആണ് രണ്ടാമത്.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആഴ്‌സണല്‍ വീഴ്ത്തി. എഫ്.എ കപ്പില്‍ തങ്ങളെ പുറത്താക്കിയതിനുള്ള പകവീട്ടല്‍ കൂടിയായി ആഴ്‌സണലിന്റെ ജയം.

മത്സരം തുടങ്ങി 46-ാം മിനിറ്റില്‍ സ്റ്റെര്‍ലിങ്ങിലൂടെ സിറ്റി ലീഡെടുത്തു. നാല് മിനിറ്റിനുള്ളില്‍ സ്റ്റെര്‍ലിങ് വീണ്ടും ലക്ഷ്യം കണ്ടു. 59-ാം മിനിറ്റിലായിരുന്നു ഹാട്രിക് ഗോള്‍. 66-ാം മിനിറ്റില്‍ ജെറാഡ് ഡ്യൂല്‍ഫ്യൂ വാറ്റ്ഫോഡിനായി ഒരു ഗോള്‍ തിരിച്ചടിച്ചു.

ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള യുണൈറ്റഡിന്റെ ലീഗിലെ ആദ്യ പരാജയമാണിത്. ജയത്തോടെ 60 പോയിന്റുമായി ആഴ്‌സണല്‍ നാലാമതെത്തി. യുണൈറ്റഡ് 58 പോയിന്റുമായി അഞ്ചാമതാണ്.