കഴിഞ്ഞ ദിവസം (വ്യാഴം) നടന്ന യുവേഫാ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബാഴ്‌സലോണ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച് മുന്നേറാനും ബാഴ്‌സയ്ക്ക് സാധിച്ചു.
ഈസ്റ്റഡി ഒളിംപിക് ലൂയിസ് കമ്പനിയില്‍ നടന്ന മത്സരത്തില്‍ ടോട്ട്മുണ്ടിനെ എതിരില്ലാത്ത നാല് ഗോളിന് ബാഴ്‌സലോണ പരാജയപ്പെടുത്തിയിരുന്നു. 25ാം മിനിട്ടില്‍ റാഫിഞ്ഞയുടെ ഗോളിലൂടെയാണ് ബാഴ്‌സ സ്‌കോറിങ്ങിന് തുടക്കമിട്ടത്.
പിന്നീട് 48ാം മിനിട്ടിലും 66ാം മിനിട്ടിലും റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടിയ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ബാഴ്‌സ കുതിക്കുകയായിരുന്നു. അവസാന ഘട്ടത്തില്‍ ബാഴ്‌സയുടെ യുവ താരം ലാമിന്‍ യമാല്‍ 77ാം മിനിട്ടില്‍ എതിരാളികളുടെ വലകുലുക്കി മത്സരത്തില്‍ പൂര്‍ണ ആധിപത്യം ഉറപ്പിച്ചു.
മത്സരത്തില്‍ ഗോളടിച്ച് തുടക്കം കുറിച്ച റാഫിഞ്ഞ ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കുന്ന സൂപ്പര്‍ താരങ്ങളുടെ ലിസ്റ്റില്‍ ലയണല്‍ മെസിയുടെ ഒപ്പമെത്താനാണ് റാഫിഞ്ഞക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊള്‍ഡോയാണ്. നേട്ടത്തില്‍ അഞ്ചാമത് താരം മാത്രമാകാനാണ് റാഫിഞ്ഞയ്ക്ക് വഴിഞ്ഞത്.