കളിമണ്‍ കോര്‍ട്ടുകളുടെ രാജകുമാരനിത് പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍; അജയനായി റാഫ
Sports
കളിമണ്‍ കോര്‍ട്ടുകളുടെ രാജകുമാരനിത് പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍; അജയനായി റാഫ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th June 2018, 10:08 pm

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ മത്സരത്തിന്റെ ഫൈനലില്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിന് മിന്നുന്ന വിജയം. ആസ്ട്രിയയുടെ ഡൊമനിക് തീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റാഫ കിരീടം ചൂടിയത്.

32 വയസ്സുകാരനായ റാഫേല്‍ നദാലിന്റെ പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. 6-4, 6-3, 6-2 എന്നീ സെറ്റുകളോടെ ആധികാരികമായാണ് നദാല്‍ ആസ്ട്രിയന്‍ താരത്തെ തോല്‍പ്പിച്ചത്.

കളിമണ്‍ കോര്‍ട്ടില്‍ കരുത്തനായ താരം തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലി പുറത്തെടുത്തതോടെ തീമിന് മറുപടി ഉണ്ടായില്ല.

മാര്‍ഗ്രറ്റ് കോര്‍ട്ടിന് ശേഷം ഒരേ ഗ്രാന്‍ഡ്സ്ലാം പതിനൊന്ന് തവണ നേടുന്ന താരമായി നദാല്‍ മാറി. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ആണ് കോര്‍ട്ട് പതിനൊന്ന് തവണ നേടിയത്.

നേരത്തെ വനിത വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ സിമോണ ഹാലെപ്പ് കിരീടം ചൂടിയിരുന്നു.