നവഗതനായ ശിവകുമാര്‍ മുരുഗേശന്റെ സംവിധാനത്തില്‍ രാധിക ശരത്കുമാര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് തായ് കിഴവി. പാഷന്‍ സ്റ്റുഡിയോസും ശിവകാര്‍ത്തിയേകന്‍ പ്രൊഡക്ഷന്‍നും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റം തുടരുകയാണ്. റിലീസായ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാകുന്നുണ്ട്.
പവുനുത്തായ് എന്ന കരുത്തുറ്റ ഗ്രാമീണ വനിതയെയാണ് ചിത്രത്തില്‍ രാധിക അവതരിപ്പിക്കുന്നത്. പണമിടപാടുകാരിയായ അവര്‍ തന്റെ മക്കളുമായും നാട്ടുകാരുമായും നടത്തുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്ന ഗൗരവമായ വിഷയത്തെ സിനിമ കോമഡിയിലൂടെയാണ് അഡ്രസ് ചെയ്യുന്നത്.
പത്ത് കോടി ബജറ്റിലെത്തിയ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച്ച പിന്നിടുമ്പോള്‍ 50 കോടി സ്വന്തമാക്കിയെന്നാണ് പുതിയ കണക്കുകള്‍.
ചെറിയ ബജറ്റിലെത്തുകയും ഗംഭീര കളക്ഷന്‍ നേടുകയും ചെയ്ത സിനിമയെന്ന അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ഇതിനോടകം എക്‌സില്‍ നിറയുന്നുണ്ട്. തമാശയാണ് പ്രധാനമെങ്കിലും അതിലൂടെ ഒരു നല്ല കഥ പറയാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നും മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് തായ് കിഴവിയെന്നും അഭിപ്രായങ്ങള്‍ നിറയുന്നുണ്ട്.
#ThaaiKizhavi Grossed 50Crs+ at the Global Box office 🔥
Film had an extraordinary run on the 2nd weekend too👌
The Film made on minimal budget & gained a biggest profit for Producers. Biggest BLOCKBUSTER 💯 pic.twitter.com/XK8K8fRYEZ
ചിത്രത്തില്‍ രാധിക ശരത്കുമാറിന് പുറമെ സിങ്കംപുലി, ബാല ശരവണന്‍, അരുള്‍ദാസ്, മുനീഷ്‌കാന്ത് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. വിവേക് വിജയകുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത് നിവാസ് കെ.പ്രസന്നയാണ്.