സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങളെ കുറിച്ച് രാധിക ആപ്‌തേ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.
സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങളെ കുറിച്ച് രാധിക ആപ്‌തേ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.
സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് താന്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെയ്തതെന്നും എന്നാല്‍ ചില അസ്വസ്ഥതയുണ്ടാക്കുന്ന സൗഹചര്യങ്ങള്‍ താന്‍ അവിടെ നേരിട്ടിട്ടുണ്ടെന്നും നടി പറഞ്ഞു. സ്‌ക്രീന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സൗത്ത് ഇന്ത്യയില്‍ വളരെ മികച്ച സിനിമകളുണ്ട്. അവിടെ നിന്ന് ഒരുപാട് നല്ല സിനിമകള്‍ വരുന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ കുറ്റപ്പെടുത്തിക്കൊണ്ട് പറയുകയല്ല. പക്ഷേ ഒരു സെറ്റില്‍ വെച്ച് എനിക്ക് വളരെ ഡിഫിക്കള്‍ട്ടായ ഒരു സിറ്റുവേഷന്‍ ഉണ്ടായി. ആ സിനിമയുടെ ഷൂട്ടിങ് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരേ ഒരു സ്ത്രീ ഞാനായിരുന്നു. ഒരു ചെറിയ പട്ടണത്തില്‍ വെച്ചാണ് നമ്മള്‍ സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. അവര്‍ക്ക് എന്റെ ദേഹത്ത് ഒരുപാട് പാഡിങ്ങ് ചെയ്യണമായിരുന്നു. എന്റെ ശരീരത്തിന്റെ മുന്‍ ഭാഗത്തും പിന്‍ഭാഗത്തുമായി ഒരുപാട് പാഡിങ് ചെയ്യാന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. കൂടൂതല്‍ പാഡിങ് വേണം എന്ന് തന്നെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു,’ രാധിക പറഞ്ഞു.
താന്‍ ഒരു സ്ത്രീ മാത്രമാണ് സെറ്റിലുണ്ടായിരുന്നതെന്നും തന്റെ കൂടെ അപ്പോള്‍ ഒരു മാനേജറോ, ഏജന്റോ കൂടെ ഇല്ലായിരുന്നുവെന്നും നടി പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് രാധിക ആപ്തെ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
Content Highlight: Radhika Apte on her experiences in South Indian cinema