| Saturday, 5th July 2025, 11:08 am

ഈ വര്‍ഷം 19 പേര്‍ പേവിഷബാധയേറ്റ് മരിച്ചു; ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍.ഈ വര്‍ഷം 19 പേര്‍ പേവിഷബാധയേറ്റ്  മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.

ജൂലൈ മാസത്തില്‍ മാത്രം രണ്ട് പേരും ഇത്തരത്തില്‍ പേവിഷബാധ മൂലം മരണപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മരണപ്പെട്ട പല കേസുകളിലും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഒന്നേമുക്കാല്‍ ലക്ഷത്തോളം ആളുകള്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കാര്യമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നാണ് ആരോപണം.

ഈ സാഹചര്യത്തിലാണ് തെരുവ് നായ്ക്കളുടെ കടിയേറ്റുള്ള മരണത്തെ കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകളും പുറത്ത് വരുന്നത്.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ 19 പേരും മരിച്ചു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമേ മൂന്ന് മരണങ്ങള്‍ പേവിഷ ബാധ മൂലമാണെന്ന് കൂടി സംശയിക്കുന്നുണ്ട്.

മരണപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.

ഈ മാസം വെറും അഞ്ച് ദിവസമായപ്പോള്‍ രണ്ട് മരണങ്ങള്‍ പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlight: Rabies deaths a concern in the state

We use cookies to give you the best possible experience. Learn more