ഏറെ കാലത്തിന് ശേഷമാണ് വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയില്‍ തിരിച്ചെത്തിയത്. ദല്‍ഹിക്ക് വേണ്ടി സൂപ്പര്‍ താരം വിരാട് കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ച ആരാധകരെ പാടെ നിരാശപ്പെടുത്തിയാണ് താരം മടങ്ങിയത്.
ഏറെ കാലത്തിന് ശേഷമാണ് വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയില്‍ തിരിച്ചെത്തിയത്. ദല്‍ഹിക്ക് വേണ്ടി സൂപ്പര്‍ താരം വിരാട് കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ച ആരാധകരെ പാടെ നിരാശപ്പെടുത്തിയാണ് താരം മടങ്ങിയത്.
മത്സരത്തില്‍ റെയില്‍വേസിന്റെ ഹിമാന്‍ഷു സാങ്വാന്‍ വരാടിനെ തകര്‍പ്പന്‍ ഓഫ് കട്ടറിലൂടെ പുറത്താക്കുകയായിരുന്നു. ദല്‍ഹിക്കുവേണ്ടി നാലാമനായി ഇറങ്ങിയ വിരാടിനെ 15 പന്ത് കളിച്ച് വെറും 6 റണ്‍സ് നേടി ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. ഇപ്പോള്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍.

‘വിരാട് കോഹ്ലിയുടെ പ്രചോദനം സമാനതകളില്ലാത്തതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ മികവ് പുലര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് എനിക്കറിയാം, അദ്ദേഹത്തിന് മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മത്സരത്തിലെ കാണികള്‍ അവിശ്വസനീയമായിരുന്നു, എല്ലാ രഞ്ജി ട്രോഫി മത്സരത്തിലും സ്റ്റേഡിയം നിറഞ്ഞിരിക്കണം,’ അശ്വിന്‍ പറഞ്ഞു.
ഹിമാന്‍ഷുവിന്റെ മികച്ച ബൗളിങ്ങിനെ പ്രശംസിച്ചുകൊണ്ടും അശ്വിന്‍ സംസാരിച്ചിരുന്നു.
‘സാങ്ങ്വാന്‍ വെറുമൊരു രഞ്ജി ട്രോഫി ബൗളര്‍ മാത്രമല്ല, അവന്‍ തന്റെ പ്രകടനത്തിലൂടെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ബാറ്റും പാഡും തമ്മിലുള്ള വിടവിലൂടെ സ്റ്റംമ്പിലേക്ക് എത്തിയ അവന്റെ പന്ത് ഒരു പ്യുവര്‍ ക്ലാസ് ഡെലിവറിയാണ്. ആ പന്ത് ശരിക്കും ഒരു വിക്കറ്റ് അര്‍ഹിക്കുന്നു,’ അശ്വിന്‍ പറഞ്ഞു.

റെയില്‍വേസിനെതിരെയുള്ള വിരാടിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ചും അശ്വിന്‍ സംസാരിച്ചിരുന്നു. പേസുമായി പൊരുത്തപ്പെടാന്‍ വിരാട് ബുദ്ധിമുട്ടുന്നുണ്ടെന്ന് അശ്വിന്‍ സൂചിപ്പിച്ചു.
‘ഞാന്‍ അവന്റെ ബാറ്റിങ് നിരീക്ഷിച്ചു, അവന്റെ ബാറ്റ് അല്‍പ്പം വേഗത്തില്‍ താഴേക്ക് വരുന്നതായി തോന്നി. 140-145 കി.മീ വേഗമുള്ള ബൗളര്‍മാരെ സ്ഥിരമായി നേരിടുമ്പോള്‍ പേസുമായി പൊരുത്തപ്പെടേണ്ടത് നിര്‍ണായകമാണ്.
മധ്യത്തില്‍ സമയം ചെലവഴിക്കുന്നതിനോട് താരതമ്യപ്പെടുത്താന്‍ ഒന്നുമില്ല. വിരാട് കോഹ്‌ലിക്ക് ആരാധകരില്‍ നിന്ന് ലഭിക്കുന്ന സ്നേഹവും പിന്തുണയും അവിശ്വസനീയമാണ്. അദ്ദേഹത്തിന് അചഞ്ചലമായ പിന്തുണ ലഭിക്കുന്നതില്‍ ഞാന്‍ ആത്മാര്‍ത്ഥമായ സന്തോഷമുണ്ട്,’ അശ്വിന്‍ പറഞ്ഞു.
12 വര്‍ഷത്തിന് മുമ്പ് വിരാട് രഞ്ജിയില്‍ കളിച്ചതിനേക്കാള്‍ മോശമായിട്ടാണ് ഇപ്പോള്‍ തിരിച്ചുവരവിലും താരം കാഴ്ചവെച്ചത്. 2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെയാണ് വിരാട് അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ 14 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 43 റണ്‍സുമാണ് താരം ദല്‍ഹിക്ക് വേണ്ടി നേടിയത്.
Content Highlight: R. Ashwin Talking About Virat Kohli And Himanshu Sangwan In Ranji Trophy