രോഹിത്തിന്റെ കഴിവില്‍ സംശയമുണ്ടായിരുന്നില്ല, ഇക്കാര്യമാണ് മാറ്റമുണ്ടാക്കിയത്: ആര്‍ അശ്വിന്‍
Sports News
രോഹിത്തിന്റെ കഴിവില്‍ സംശയമുണ്ടായിരുന്നില്ല, ഇക്കാര്യമാണ് മാറ്റമുണ്ടാക്കിയത്: ആര്‍ അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th October 2025, 11:45 am

ഓസ്ട്രേലിയക്കെതിരെയുള്ള പ്രകടനത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ പ്രശംസിച്ച് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. താരത്തിന്റെ ബാറ്റിങ്ങില്‍ ഒരു സംശയവുമുണ്ടായിരുന്നില്ലെന്നും ഫിറ്റ്‌നസ് മെച്ചപ്പെടുത്തിയതാണ് മാറ്റമുണ്ടാക്കിയതെന്നും താരം പറഞ്ഞു. രോഹിത്തിന്റെ പ്രകടനങ്ങള്‍ തിളക്കമേറിയതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

The Indian player should have got the player of the tournament award; Ashwin said openly

‘രോഹിത് ഇപ്പോള്‍ പൂര്‍ണമായി ഫിറ്റായി തോന്നുന്നു. അവന് ഓടാനും റണ്‍സ് സ്‌കോര്‍ ചെയ്യാനും സാധിക്കുന്നുണ്ട്. ഒരു താരം ഫിറ്റാവുമ്പോള്‍ കഴിവ് കൂടുതല്‍ പ്രകടിപ്പിക്കാന്‍ സാധിക്കും. രോഹിത്തിന്റെ പ്രകടനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഇപ്പോള്‍ അവന് പൂര്‍ണമായി സജ്ജവും ബാലന്‍സിഡുമാണ്.

എന്തുകൊണ്ടാണ് അവന്‍ സ്‌കോര്‍ ചെയ്യില്ലെന്ന് ചിലര്‍ കരുതിയതെന്ന് എനിക്ക് മനസിലാവുന്നില്ല. രോഹിത് ഒരുപാട് കാലമായി ഇന്ത്യയുടെ മികച്ച വൈറ്റ് ബോള്‍ ബാറ്ററാണ്. അതിനാല്‍ തന്നെ അവനും വിരാടും റണ്‍സെടുക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു,’ അശ്വിന്‍ പറഞ്ഞു.

ഒക്ടോബര്‍ 26ന് സമാപിച്ച ഏകദിന പരമ്പരയില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തിയത്. പരമ്പരയില്‍ സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടക്കം താരം 2022 റണ്‍സ് നേടിയിരുന്നു. ആദ്യം മത്സരത്തില്‍ വലിയ പ്രകടനം നടത്താന്‍ കായാതിരുന്ന താരം അടുത്ത മത്സരത്തില്‍ ഫോമിലേക്ക് എത്തുകയായിരുന്നു.

രണ്ടാം മത്സരത്തില്‍ താരം 97 പന്തില്‍ 73 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. സിഡ്നിയില്‍ നടന്ന അവസാന മത്സരത്തില്‍ രോഹിത് 125 പന്തില്‍ പുറത്താവാതെ 121 റണ്‍സെടുത്തിരുന്നു. താരത്തിന്റെ പ്രകടനമാണ് ഇന്ത്യന്‍ ടീമിന് പരമ്പരയിലെ ആശ്വാസ ജയം സമ്മാനിച്ചത്.

ഈ പ്രകടനങ്ങളുടെ മികവിന് താരം മൂന്നാം ഏകദിനത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചും പ്ലെയര്‍ ഓഫ് ദി സീരിസും സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത്തിനെ പ്രശംസിച്ച് അശ്വിന്‍ രംഗത്തെത്തിയത്.

Content Highlight: R. Ashwin praise Rohit Sharma for his performance against Australia in ODI series