ലോകത്തിൽ മൂന്നാമൻ; 500 വിക്കറ്റിനൊപ്പം മറ്റൊരു ചരിത്രനേട്ടവുമായി സ്പിൻ മാന്ത്രികൻ
Cricket
ലോകത്തിൽ മൂന്നാമൻ; 500 വിക്കറ്റിനൊപ്പം മറ്റൊരു ചരിത്രനേട്ടവുമായി സ്പിൻ മാന്ത്രികൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th February 2024, 10:42 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ രണ്ടാം ദിവസം ദിവസം കളി അവസാനിക്കുമ്പോള്‍ 207-2 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

രണ്ടാം ദിവസം ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് അശ്വിന്‍ കാലെടുത്തുവെച്ചത്. ഇതിനോടൊപ്പം മറ്റൊരു നേട്ടവും ഇന്ത്യന്‍ സ്പിന്നര്‍ സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സും 500 വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത് ഓസ്‌ട്രേലിയന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡും ആയിരുന്നു.

ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ഓപ്പണര്‍ സാക്ക് ക്രാവ്ലിയെ പുറത്താക്കി കൊണ്ടാണ് അശ്വിന്‍ 500 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്.

13.1 ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 88ല്‍ നില്‍ക്കെയാണ് അശ്വിന്‍ സാക്കിനെ പുറത്താക്കിയത്. അശ്വിന്റെ പന്തില്‍ രജത് പടിതാറിന് ക്യാച്ച് നല്‍കിയാണ് ക്രാവ്ലി പുറത്തായത്.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ബെന്‍ ഡക്ക്‌ലെറ്റ് തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 118 പന്തില്‍ പുറത്താവാതെ 133 റണ്‍സാണ് താരം നേടിയത്.

ജാക്ക് ക്രാവ്‌ലി 15 റണ്‍സും ഒല്ലി പോപ്പ് 39 റണ്‍സും നേടി പുറത്താവുകയായിരുന്നു. ഇന്ത്യയുടെ ബൗളിങ്ങില്‍ അശ്വിന് പുറമെ സിറാജ് ആണ് ബാക്കിയുള്ള ഒരു വിക്കറ്റ് നേടിയത്.

Content Highlight: R. Ashwin create a new record in test