ഫോര്‍ബ്‌സിന്റെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ പി.വി സിന്ധുവും; ഒന്നാമത് സെറീന
Forbes
ഫോര്‍ബ്‌സിന്റെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ പി.വി സിന്ധുവും; ഒന്നാമത് സെറീന
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th August 2019, 1:03 pm

ന്യൂയോര്‍ക്ക്: ഫോര്‍ബ്‌സ് മാസികയുടെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഇടംനേടി. പട്ടികയിലെ ഏക ഇന്ത്യന്‍ താരം സിന്ധുവാണ്.

5.5 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് സിന്ധുവിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. പട്ടികയില്‍ 13-മതാണ് സിന്ധു.

‘ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാ കായികതാരം എന്ന നേട്ടത്തില്‍ സിന്ധു തുടരുകയാണ്. ബി.ഡബ്യു.എഫ് വേള്‍ഡ് ടൂറില്‍ കിരീടം നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് അവര്‍ 2018 അവസാനിപ്പിച്ചത്.’- ഫോര്‍ബ്‌സ് പറയുന്നു.

പട്ടികയില്‍ ഒന്നാമത് ടെന്നീസ് താരം സെറീന വില്യംസാണ്. 29.2 മില്യണ്‍ ഡോളറാണ് സെറീനയുടെ വരുമാനം. മറ്റൊരു ടെന്നീസ് താരം നവോമി ഒസാകയാണ് രണ്ടാമത്. സെറീനയെ യു.എസ് ഓപ്പണില്‍ പരാജയപ്പെടുത്തി 2018 ല്‍ ചാമ്പ്യനായ ഒസാകയുടെ വരുമാനം 24.3 മില്യണ്‍ ഡോളറാണ്.

WATCH THIS VIDEO: