മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫിനകത്ത് നിന്ന് തന്നെ പിന്നില്‍ നിന്ന് ചതിച്ചവരുണ്ടെന്ന് ആരോപണമുന്നയിച്ചതിന് പിന്നാലെ തനിക്ക് മുന്‍ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകളുടെ കണക്ക് പറഞ്ഞ് പി.വി. അന്‍വര്‍. താന്‍ സ്വന്തം നിലക്ക് വഴി വെട്ടി വന്നവനാണെന്നും തനിക്കെതിരെ സംസാരിക്കുന്നവരില്‍ അത്തരത്തിലുള്ളവരുണ്ടെങ്കില്‍ വരാമെന്നും അന്‍വര്‍ പറഞ്ഞു.
‘നിയമനിര്‍മാണ സഭകളിലേക്കുള്ള മത്സരാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ ആദ്യമായി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 2011ലാണ്. അന്ന് ആകെ പോള്‍ ചെയ്ത വോട്ട് 114444 ആയിരുന്നു. അതില്‍ നിന്നും 47452 വോട്ടുകള്‍ നേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഞാന്‍ രണ്ടാമതെത്തി. വിജയിച്ച സ്ഥാനാര്‍ത്ഥിയുമായി 11246 വോട്ടുകളുടെ മാറ്റമാണ് ആകെ ഉണ്ടായിരുന്നത്. 41.47 ശതമാനം വോട്ടുകളാണ് എനിക്ക് കരസ്ഥമാക്കാന്‍ സാധിച്ചത്,’ അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
2014ല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി.ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച എനിക്ക് 37123 വോട്ടുകള്‍ ലഭിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. ഈ രണ്ടു മത്സരവും തീര്‍ത്തും സ്വതന്ത്രന്‍ എന്നുള്ള നിലയില്‍ ആയിരുന്നുവെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.
2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ഞാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 77858 വോട്ടുകള്‍ നേടി 11504 വോട്ടുകള്‍ക്കായിരുന്നു അന്ന് എല്‍.ഡി.എഫിന്റെ വിജയം. 41.91% വോട്ടുകളാണ് അന്ന് തനിക്ക് ലഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
‘2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എ ആയിരിക്കെ തന്നെ ഞാന്‍ മത്സരിച്ചു. പൊന്നാനിയില്‍ അന്ന് പരാജയപ്പെട്ടെങ്കിലും 328551 വോട്ടുകള്‍ ഞാന്‍ കരഗതമാക്കി. 2021ല്‍ വീണ്ടും നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയപ്പോള്‍ 81,227 വോട്ടുകള്‍ നേടി ഒരിക്കല്‍ കൂടി ഞാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു,’ എന്നും അന്‍വര്‍ കുറിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികന്‍ എന്ന നിലയിലുള്ള സ്ഥാനം സ്വയം രാജിവച്ചവര്‍ എത്രപേരുണ്ടെന്നും അന്‍വര്‍ ചോദിച്ചു.
നിലപാടിന് വേണ്ടി നിയമസഭയില്‍ നിലമ്പൂരില്‍ നിന്നുള്ള അംഗം ആയിരിക്കെ ആ സ്ഥാനം രാജിവെച്ചുകൊണ്ടാണ് ഞാന്‍ പ്രതിനിധീകരിച്ചിരുന്ന സംവിധാനം ജനാധിപത്യപരമല്ലാത്ത നിലപാട് സ്വീകരിച്ചപ്പോള്‍ എനിക്കൊരു പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അന്ന് ലൈനും ലങ്ത്തും പിഴക്കാതെ ഞാനറിഞ്ഞ പന്തുകള്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗാലറിയില്‍ ഇരുന്ന് കയ്യടിച്ചവര്‍ക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിങ്‌സ് ജീവിതത്തില്‍ ഒരിക്കലെങ്കിലും കളിക്കാന്‍ അവര്‍ക്ക് കഴിയുമെന്ന്,’ അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
‘ഞാന്‍ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്. അക്കാലത്ത് അതായിരുന്നു എന്റെ വീടിന്റെ സ്വഭാവം. എന്നാല്‍ ഞാന്‍ മുമ്പ് സൂചിപ്പിച്ച മത്സരങ്ങളില്‍ ഓരോന്നിലും എന്റെ പങ്ക് നിര്‍ണായകമാണ്.
എനിക്കെതിരെ സംസാരിക്കുന്നവരില്‍ ആരെങ്കിലും എന്നെപ്പോലെ സ്വയംവഴി വെട്ടിയവര്‍ ഉണ്ടെങ്കില്‍ വരൂ… നമുക്ക് സംസാരിക്കാം… സംവാദവും ആവാം…,’ അന്‍വര്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിൻ്റേതു കണക്കെ ഉൽബുദ്ധമായ ഒരു സമൂഹത്തിൻ്റെ മുന്നിൽ ഒരു വിഷയം അവതരിപ്പിക്കുമ്പോഴും സംസാരിക്കുമ്പോഴും പ്രസ്താവനകൾ നടത്തുമ്പോഴും വസ്തുതകൾക്ക് വലിയ പ്രാധാന്യമുണ്ട്.
സംഗതി രാഷ്ട്രീയം ആകുമ്പോൾ സ്ഥിതിവിവരക്കണക്കുകൾ അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നു.
നിയമനിർമ്മാണ സഭകളിലേക്കുള്ള മത്സരാർത്ഥി എന്ന നിലയിൽ ഞാൻ ആദ്യമായി ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 2011ലാണ്.അന്ന് ആകെ പോൾ ചെയ്ത വോട്ട് 114444 ആയിരുന്നു.
അതിൽ നിന്നും 47452 വോട്ടുകൾ നേടി സ്വതന്ത്ര സ്ഥാനാർത്ഥിയായ ഞാൻ രണ്ടാമതെത്തി.വിജയിച്ച സ്ഥാനാർത്ഥിയുമായി 11246 വോട്ടുകളുടെ മാറ്റമാണ് ആകെ ഉണ്ടായിരുന്നത്.41.47 ശതമാനം വോട്ടുകളാണ് എനിക്ക് കരസ്ഥമാക്കാൻ സാധിച്ചത്.
പിന്നീട് 2014ൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടി. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച എനിക്ക് 37123 വോട്ടുകൾ ലഭിച്ചു.
ഈ രണ്ടു മത്സരവും തീർത്തും സ്വതന്ത്രൻ എന്നുള്ള നിലയിൽ ആയിരുന്നു.
2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ ഞാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.77858 വോട്ടുകൾ നേടി 11504 വോട്ടുകൾക്കായിരുന്നു അന്ന് എൽഡിഎഫിന്റെ വിജയം.47.91% വോട്ടുകളാണ് എനിക്ക് ലഭിച്ചത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഎൽഎ ആയിരിക്കെ തന്നെ ഞാൻ മത്സരിച്ചു.പൊന്നാനിയിൽ അന്ന് പരാജയപ്പെട്ടെങ്കിലും 328551 വോട്ടുകൾ ഞാൻ കരഗതമാക്കി.
2021ൽ വീണ്ടും നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയപ്പോൾ 81,227 വോട്ടുകൾ നേടി ഒരിക്കൽ കൂടി ഞാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ പറഞ്ഞതിന്റെ ബാക്കി ആവർത്തിക്കട്ടെ, കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്ങൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികൻ എന്ന നിലയിലുള്ള സ്ഥാനം സ്വയം രാജിവച്ചവർ എത്രപേരുണ്ട്?
നിലപാടിന് വേണ്ടി നിയമസഭയിൽ നിലമ്പൂരിൽ നിന്നുള്ള അംഗം ആയിരിക്കെ ആ സ്ഥാനം രാജിവെച്ചുകൊണ്ടാണ് ഞാൻ പ്രതിനിധീകരിച്ചിരുന്ന സംവിധാനം ജനാധിപത്യപരമല്ലാത്ത നിലപാട് സ്വീകരിച്ചപ്പോൾ എനിക്കൊരു പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ടി വന്നത്.
അന്ന് ലൈനും ലങ്ത്തും പിഴക്കാതെ ഞാനറിഞ്ഞ പന്തുകൾ ലക്ഷ്യം കണ്ടപ്പോൾ ഗാലറിയിൽ ഇരുന്ന് കയ്യടിച്ചവർക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിംഗ്സ് ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കാൻ അവർക്ക് കഴിയുമെന്ന്.
ഞാൻ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്.അക്കാലത്ത് അതായിരുന്നു എൻ്റെ വീടിൻ്റെ സ്വഭാവം.എന്നാൽ ഞാൻ മുമ്പ് സൂചിപ്പിച്ച മത്സരങ്ങളിൽ ഓരോന്നിലും എൻ്റെ പങ്ക് നിർണായകമാണ്.
എനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും എന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ… നമുക്ക് സംസാരിക്കാം… സംവാദവും ആവാം….
Content Highlight: PV Anwar About Facebook Post about Number of Votes he got on elections
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.