സിഡ്‌നി: ഓസീസിനെതിരെ ചരിത്രനേട്ടത്തോടെ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമായത് ചേതേശ്വര്‍ പൂജാരയുടെയും ഇന്ത്യന്‍ പേസര്‍മാരുടേയും പ്രകടനങ്ങള്‍. ഇംഗ്ലണ്ടില്‍ അമ്പേ പരാജയപ്പെട്ടിടത്ത് നിന്നാണ് ഇന്ത്യ ചരിത്ര നേട്ടം കൊയ്തത് എന്നത് തന്നെയാണ് ഈ വിജയത്തെ ശ്രദ്ധേയമാക്കുന്നത്.
ചേതേശ്വര്‍ പൂജാരയെന്ന ബാറ്റ്‌സ്മാന്റെ പരമ്പരയാണ് അക്ഷരാര്‍ത്ഥത്തില്‍ ഇത്. ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ പ്രകടനത്തെ അനുസ്മരിപ്പിക്കും വിധം പ്രതിരോധക്കോട്ട കെട്ടിയ പൂജാര ഈ പരമ്പരയില്‍ നേരിട്ടത് 1258 പന്തുകളാണ്.
ചിത്രം കടപ്പാട്- ടൈംസ് ഓഫ് ഇന്ത്യ
മൂന്ന് സെഞ്ച്വറികളും ഒരു അര്‍ധസെഞ്ച്വറിയുമടക്കം 521 റണ്‍സാണ് ഓസീസ് പര്യടനത്തില്‍ പൂജാരയുടെ സമ്പാദ്യം. പരമ്പരയിലെ താരവും പൂജാര തന്നെയാണ്.
ALSO READ: സിഡ്‌നി ടെസ്റ്റ് സമനിലയില്‍; ഇന്ത്യയ്ക്ക് ഓസീസ് മണ്ണില്‍ ആദ്യ പരമ്പര വിജയം
71, 123, 4,24,0,106,193 എന്നിങ്ങനെയാണ് പൂജാരയുടെ സ്‌കോര്‍. ഓപ്പണര്‍മാര്‍ പരാജയമായ ഈ പരമ്പരയില്‍ മിക്ക കളികളിലും ആദ്യ ഓവറുകളില്‍ തന്നെ പൂജാര ക്രീസിലെത്തിയിരുന്നു. മൂന്നാം വിക്കറ്റില്‍ കോഹ്‌ലിക്കൊപ്പം ചേര്‍ന്ന് മികച്ച അടിത്തറയൊരുക്കലാണ് കഴിഞ്ഞ കുറച്ച് ടെസ്റ്റുകളിലായി പൂജാരയുടെ ജോലി.
ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായ ദ്രാവിഡ്-സച്ചിന്‍ കൂട്ടുകെട്ടിനെ അനുസ്മരിപ്പിക്കും വിധമാണ് പൂജാര-കോഹ്‌ലി സഖ്യത്തിന്റെ പ്രകടനം.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനവും ശ്രദ്ധേയമായി. ഓസീസ് പേസിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അഞ്ച് പേസര്‍മാരാണ് ഇന്ത്യന്‍ നിരയിലുണ്ടായിരുന്നത്. ഭുവനേശ്വര്‍ കുമാറിനൊഴികെ ബാക്കിയുള്ളവര്‍ക്കെല്ലാവര്‍ക്കും കളിക്കാനവസരം കിട്ടിയിരുന്നു.
ALSO READ: മെസ്സിയെ മറികടന്നു, ഛേത്രിയ്ക്ക് മുന്നില്‍ ഇനി ക്രിസ്റ്റ്യാനോ മാത്രം
ഇശാന്ത്-ഷമി-ബുംറ ത്രയമായിരുന്നു ഇന്ത്യന്‍ പേസ് പടയുടെ കുന്തമുന. ഉമേഷ് യാദവ് ഒരു ടെസ്റ്റ് മാത്രമാണ് കളിച്ചത്.
ചിത്രം കടപ്പാട്- ടൈംസ് ഓഫ് ഇന്ത്യ
ബുംറ 20 വിക്കറ്റും ഷമി 16 വിക്കറ്റും ഇശാന്ത് 11 വിക്കറ്റുമാണ് ഈ സീരിസില്‍ നേടിയത്. ഒരു ടെസ്റ്റ് മാത്രം കളിച്ച ഉമേഷ് യാദവ് 2 വിക്കറ്റ് നേടി.
WATCH THIS VIDEO: