| Monday, 26th March 2018, 6:40 pm

മൂന്നു ബി.ജെ.പി എം.എല്‍.എമാരുടെ നോമിനേഷനെതിരെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് എം.എല്‍.എ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: മൂന്നു ബി.ജെ.പി എം.എല്‍.എമാരുടെ നോമിനേറ്റു ചെയ്ത പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും.


Also Read: ‘കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ’; ബി.ജെ.പിയ്ക്ക് കര്‍ണാടക പിടിക്കാനാവില്ലെന്ന് സി-ഫോര്‍ സര്‍വേ ഫലം


വി. സ്വാമിനാഥന്‍, കെ.ജി. ശങ്കര്‍ സ, എസ്. സെല്‍വഗണപതി എന്നിവരെയാണ് കഴിഞ്ഞവര്‍ഷം കിരണ്‍ ബേദി നോമിനേറ്റ് ചെയ്തത്. നേരത്തേ ഇതിനെതിരെ എം.എല്‍.എയായ ധനലക്ഷ്മി നാരായണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കാതെയാണ് ഈ നിയമനങ്ങള്‍ നടന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.


Don”t Miss: കേരളം പിടിക്കാനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് ആര്‍.എസ്.എസ് കേന്ദ്രനേതൃത്വം നേരിട്ട്; ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി കേരളത്തില്‍; ആര്‍.എസ്.എസ്സിന്റെ പദ്ധതികള്‍ ഇങ്ങനെ – DoolNews Exclusive


എന്നാല്‍ മാര്‍ച്ച് 22-ന് മദ്രാസ് ഹൈക്കോടതി ഈ നിയമനങ്ങള്‍ ശരിവെച്ചു കൊണ്ട് ഉത്തരവിട്ടു. തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more