| Saturday, 28th March 2026, 12:37 pm

പാകിസ്ഥാന്‍ ക്രിക്കറ്റിന് വീണ്ടും തിരിച്ചടി നല്‍കി ഐ.പി.എല്‍; ഞെട്ടലില്‍ പി.എസ്.എല്‍

ആദര്‍ശ് എം.കെ.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് കളം മാറി വെറ്ററന്‍ കമന്റേറ്റര്‍ നിക്ക് നൈറ്റ്. ബ്ലെസ്സിങ് മുസരബാനി, ദാസുന്‍ ഷണക, സ്‌പെന്‍സര്‍ ജോണ്‍സണ്‍ അടക്കമുള്ള താരങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് നിക് നൈറ്റും ഐ.പി.എല്ലിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഈ ആഴ്ച പി.എസ്.എല്‍ അവരുടെ ഔദ്യോഗിക ഇംഗ്ലീഷ് കമന്ററി പാനലിന്റെ കോര്‍ണര്‍ സ്‌റ്റോണായി പ്രഖ്യാപിച്ചിരുന്നു. ജെ.പി ഡുമ്‌നി, ഡൊമനിക് കോര്‍ക് എന്നിവരടക്കമുള്ള പരിചയസമ്പന്നരായ കമന്റേറ്റര്‍മാര്‍ക്കൊപ്പം നിക് നൈറ്റും പി.എസ്.എല്‍ എലീറ്റ് കമന്ററി പാനലിന്റെ ഭാഗമായിരുന്നു.

നിക് നൈറ്റ്

ലോകത്തിലെ ഏറ്റവും മികച്ച കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയില്‍ നൈറ്റിന്റെ ശബ്ദത്തിലൂടെ പി.എസ്.എല്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടും എന്ന് തന്നെയായിരുന്നു പി.എസ്.എല്ലിന്റെ കണക്കുകൂട്ടലുകളും.

എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്‌പോര്‍ട്‌സ് തങ്ങളുടെ ഒഫീഷ്യല്‍ കമന്ററി പാനല്‍ പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. ഐ.പി.എല്ലിന്റെ ഇംഗ്ലീഷ് പാനലില്‍ നിക് ഉള്‍പ്പെട്ടതോടെ അദ്ദേഹം പി.എസ്.എല്ലിനോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

കഴിഞ്ഞ സീസണിലും നിക് നൈറ്റ് ഐ.പി.എല്ലിന്റെ ഇംഗ്ലീഷ് കമന്ററി പാനലിന്റെ ഭാഗമായിരുന്നു.

ഐ.പി.എല്ലില്‍ 12 ഭാഷകളിലായി 160 കമന്റേറ്ററര്‍മാരാണ് ഇത്തവണ കളി പറയാനെത്തുന്നത്. ഇതിഹാസ താരം ആര്‍. അശ്വിന്‍ കമന്റേറ്ററായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ഐ.പി.എല്ലിനുണ്ട്.

ഐ.പി.എല്‍ 2026 – സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്ററി പാനല്‍

ഹിന്ദി പാനല്‍: ആര്‍. അശ്വിന്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍, വിരേന്ദര്‍ സെവാഗ്, അനില്‍ കുംബ്ലെ, പിയൂഷ് ചൗള, ഉമേഷ് യാദവ്, ആകാശ് ചോപ്ര, ചേതേശ്വര്‍ പൂജാര, ആദിത്യ താരെ, നവ്ജ്യോത് സിങ് സിദ്ധു, സുനില്‍ ഗവാസ്‌കര്‍, സഞ്ജയ് ബാംഗര്‍, അജയ് ജഡേജ, മുഹമ്മദ് കൈഫ്, സാബ കരീം, ദീപ് ദാസ് ഗുപ്ത, പദംജീത് സെഹ്രാവത്ത്, അനന്ത് ത്യാഗി, സുനില്‍ തനേജ.

ഇംഗ്ലീഷ് പാനല്‍: എ.ബി. ഡി വില്ലിയേഴ്സ്, ഡെയ്ല്‍ സ്റ്റെയ്ന്‍, ഫാഫ് ഡു പ്ലെസി, കെവിന്‍ പീറ്റേഴ്സണ്‍, ആരോണ്‍ ഫിഞ്ച്, ഒയിന്‍ മോര്‍ഗന്‍, മൈക്കല്‍ ക്ലാര്‍ക്ക്, മിച്ചല്‍ മക്ലീനാഗന്‍, ദീപ് ദാസ്ഗുപ്ത, സുനില്‍ ഗവാസ്‌കര്‍, രവി ശാസ്ത്രി, ഹര്‍ഷ ഭോഗ്ലെ, ഇയാന്‍ ബിഷപ്പ്, സൈമണ്‍ ഡൗള്‍, ഡാനിയല്‍ മോറിസണ്‍, ഡാരന്‍ ഗംഗ, നിക് നൈറ്റ്, ഗ്രെയം സ്വാന്‍, എംപുമെലെലോ എംബാംഗ്വ, സൈമണ്‍ കാറ്റിച്ച്, മുരളി കാര്‍ത്തിക്, ഡബ്ല്യു.വി. രാമന്‍, അഞ്ജും ചോപ്ര, അഭിനവ് മുകുന്ദ്, അലന്‍ വില്‍ക്കിന്‍സ്, കാറ്റി മാര്‍ട്ടിന്‍, റോണക് കപൂര്‍, ഗ്രെയം സ്മിത്ത്.

തമിഴ് പാനല്‍: മുരളി വിജയ്, സുബ്രഹ്‌മണ്യം ബദ്രിനാഥ്, ലക്ഷ്മിപതി ബാലാജി, യോമഹേഷ്, സദഗോപന്‍ രമേഷ്, ആര്‍. ശ്രീധര്‍, റസല്‍ ആര്‍നോള്‍ഡ്, അഭിനവ് മുകുന്ദ്, തിരുഷ് കാമിനി, ബാബ അപരാജിത്, ബാബ ഇന്ദ്രജിത്ത്, ആര്‍.ജെ. ബാലാജി, നാനി, മുത്തു പ്രദീപ്, അശ്വത് മുകുന്ദന്‍, ഭാവന ബാലകൃഷ്ണന്‍, സമീന അന്‍വര്‍, വിഷ്ണു ഹരിഹരന്‍, ഗൗതം ധവാമണി.

തെലുങ്ക് പാനല്‍: ഹനുമ വിഹാരി, എം.എസ്.കെ പ്രസാദ്, ടി. സുമന്‍, കല്യാണ്‍ കൃഷ്ണ, ആശിഷ് റെഡ്ഡി, അക്ഷത് റെഡ്ഡി, രവി തേജ, കല്യാണ്‍ കൊല്ലാരം, എന്‍.സി കൗശിക്, വിന്ധ്യ വിശാഖ, പ്രത്യുഷ സാധു, ആര്‍.ജെ. ഹേമന്ത്

കന്നഡ പാനല്‍: വിനയ് കുമാര്‍, കൃഷ്ണപ്പ ഗൗതം, ഭരത് ചിപ്ലി, വിജയ് ഭരദ്വാജ്, ശ്രീനിവാസ മൂര്‍ത്തി, പവന്‍ ദേശ്പാണ്ഡെ, അഖില്‍ ബാലചന്ദ്ര, ജി.കെ. അനില്‍ കുമാര്‍, വേദ കൃഷ്ണമൂര്‍ത്തി, കിരണ്‍ ശ്രീനിവാസ, ശശാങ്ക് സുരേഷ്, രൂപേഷ് ഷെട്ടി, മധു മൈലാങ്കോഡി, സുമേഷ് ഗോണി, റീന ഡിസൂസ.

മലയാളം പാനല്‍: സച്ചിന്‍ ബേബി, റൈഫി ഗോമസ്, എം.ഡി. നിതീഷ്, സോണി ചെറുവത്തൂര്‍, വിഷ്ണു ഹരിഹരന്‍, വി.എ. ജഗദീഷ്, സി.എം. ദീപക്, രോഹന്‍ പ്രേം, അജു ജോണ്‍ തോമസ്, മനു കൃഷ്ണന്‍.

മറാത്തി പാനല്‍: കിരണ്‍ മോറെ, സലീല്‍ അങ്കോള, ആദിത്യ താരെ, ധവാല്‍ കുല്‍ക്കര്‍ണി, പ്രവീണ്‍ അമ്രെ, പ്രസന്ന സന്ത്, ചൈതന്യ സന്ത്, ഗണേഷ് ജോഷി, പ്രസാദ് ക്ഷീരസാഗര്‍

ബംഗാളി പാനല്‍: ജുലന്‍ ഗോസ്വാമി, ശ്രീവത്സ് ഗോസ്വാമി, രാജ വെങ്കട്ടരാമന്‍, അനുഷ്ഠുപ് മജുംദാര്‍, ശരദിന്ദു മുഖര്‍ജി, ശിലാദിത്യ ചാറ്റര്‍ജി, സഞ്ജീബ് മുഖര്‍ജി, സുഭമോയ് ദാസ്, ആര്‍.ജെ വരുണ്‍, ഗൗതം ഭട്ടാചാര്യ, ശ്രീജിത്ത് മുഖര്‍ജി, സൗമിത്ര ചാറ്റര്‍ജി.

ഭോജ്പുരി പാനല്‍: സൗരഭ് സിങ്, സുമിത് മിശ്ര, ശിവം സിങ്, സത്യപ്രകാശ് കൃഷ്ണ, ഗുലാം ഹസ്‌നൈന്‍, ജ്വാല സിങ്, അഭയ് കുമാര്‍, ശാലിനി സിങ്.

ഹരിയാന്‍വി പാനല്‍: മന്‍വീന്ദര്‍ ബിസ്ല, അനില്‍ ചൗധരി, പദംജീത് സെഹ്രാവത്ത്, സോനു ശര്‍മ, അജിത് സിങ്, രവിന്‍ കുണ്ഡു, വിശ്വാസ്, ആശിഷ് ഹൂഡ, സുമിത് നര്‍വാള്‍.

ഗുജറാത്തി പാനല്‍: ഷെല്‍ഡന്‍ ജാക്സണ്‍, നയന്‍ മോംഗിയ, രാകേഷ് പട്ടേല്‍, ഭാര്‍ഗവ് ഭട്ട്, അതുല്‍ ബെഡാഡെ, ആകാശ് ത്രിവേദി, അസീം പരീഖ്, മന്‍പ്രീത് ജുനേജ.

പഞ്ചാബി പാനല്‍: സന്ദീപ് സിങ്, രീതീന്ദര്‍ സിങ് സോധി, മന്‍ദീപ് സിങ്, ചേതന്‍ ശര്‍മ്മ, വി.ആര്‍.വി സിങ്, സുനില്‍ തനേജ, ഗുര്‍ജിത് സിങ്, രാഹുല്‍ ശര്‍മ.

Content Highlight: PSL commentator Nick Knight to join IPL, report says

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more