ബാഴ്സലോണ വാങ്ങുന്നതിനെക്കാൾ മുമ്പ് സൂപ്പർ താരത്തെ പി.എസ്.ജിയിലേക്ക് എത്തിക്കണം; ക്ലബ്ബിന് നിർദേശം നൽകി എംബാപ്പെ
football news
ബാഴ്സലോണ വാങ്ങുന്നതിനെക്കാൾ മുമ്പ് സൂപ്പർ താരത്തെ പി.എസ്.ജിയിലേക്ക് എത്തിക്കണം; ക്ലബ്ബിന് നിർദേശം നൽകി എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th January 2023, 8:51 pm

എംബാപ്പെയുടെ നിർദേശത്തെ തുടർന്ന് മെസിയേക്കാളും നെയ്മറെക്കാളും പ്രാമുഖ്യം ക്ലബ്ബിൽ താരത്തിന് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു

ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ ഉടൻ അവസാനിക്കുന്ന ബെർണാഡോ സിൽവയെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പി.എസ്.ജിയിലേക്ക് എത്തിക്കണം എന്ന് ആവശ്യപ്പെട്ട് എംബാപ്പെ രംഗത്ത് വന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പോർച്ചുഗീസ് താരമായ സിൽവയെ സ്വന്തമാക്കാൻ ബാഴ്സലോണയും രംഗത്തുണ്ട്. അടുത്ത സീസണോടെ സാവിയുടെ കളി ശൈലിയിലേക്ക് ബാഴ്സലോണയെ മാറ്റാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. അതിന് വേണ്ടി കൂടുതൽ താരങ്ങളെ ബാഴ്സയിലേക്ക് എത്തിക്കാൻ ക്ലബ്ബ്‌ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സിൽവയുടെ സൈനിങിനായുള്ള പരിശ്രമം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മൊണോക്കോയിൽ കളിച്ചിരുന്ന സമയത്ത് എംബാപ്പെയുടെ സഹതാരമായിരുന്നു സിൽവ. സിൽവയുമായി മികച്ച ഒത്തിണക്കത്തോടെ കളിക്കാൻ തനിക്ക് സാധിക്കും എന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് സിൽവയെ സിറ്റിയിലെത്തിക്കാൻ എംബാപ്പെ ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇംഗ്ലീഷ് മാധ്യമമായ സണ്ണാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2025വരെയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ സിൽവക്ക് കരാറുള്ളത്. പക്ഷെ പെപ്പ് ഗ്വാർഡിയോളയുടെ നേതൃത്വത്തിൽ സിറ്റിയിൽ തയ്യാറാക്കപ്പെട്ട കളി ശൈലിയിൽ സിൽവക്ക് പ്രാധാന്യം ലഭിക്കാൻ സാധ്യതയില്ലെന്നും ഇതൊടെ താരം ക്ലബ്ബ്‌ വിടാനുള്ള തയ്യാറെടുപ്പിലുമാണെന്നാണ് സണ്ണിന്റെ റിപ്പോർട്ട്.

സിൽവക്ക് പകരക്കാരനായി പുതിയൊരു മധ്യനിര താരത്തെ മാഞ്ചസ്റ്റർ സിറ്റിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ക്ലബ്ബ്‌ മാനേജ്മെന്റ് എന്ന് സിറ്റിസൺസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ സിൽവക്ക് ഒപ്പം ഗുണ്ടോഗനും ക്ലബ്ബ്‌ വിടുമെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്.

 

Content Highlights:psg should bring silva before buying barcelona ; Mbappe gave instructions to the club