വാഷിങ്ടണ്‍: ഇസ്രഈലിന് ആയുധം നല്‍കുന്നതും സൈനിക പിന്തുണ നല്‍കുന്നതും യു.എസ് അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ ഡസന്‍ക്കണക്കിന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.
ഇറാനുമായുളള യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ (തിങ്കള്‍) നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്ത 90 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി ജൂത വോയിസ് ഫോര്‍ പീസ് എന്ന സംഘടന അറിയിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്തവരുടെ കണക്കുകള്‍ പൊലീസിതുവരെ പുറത്തുവിട്ടിട്ടില്ല.
ട്രംപ് ഭരണകൂടം യുദ്ധവിരുദ്ധ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ പ്രതിഷേധ പ്രകടനം നടന്നത്. ഇറാനുമായുള്ള സംഘര്‍ഷം അമേരിക്കയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്കും ആയുധ ക്ഷാമത്തിനും കാരണമാവുന്നുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28നായിരുന്നു ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക സംയുക്താക്രമണം നടന്നത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയായിരുന്നു അമേരിക്കയുടെ സൈനിക താവളങ്ങളിലേക്കും ഇസ്രഈല്‍ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.
ഹോര്‍മുസ് അടക്കുകയും ചെയ്തിരുന്നു. നിലവില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയമാണ്. അമേരിക്കയുടെ ഏകപക്ഷീയമായ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാവാത്തതായിരുന്നു പരാജയത്തിനുള്ള കാരണം. പിന്നാലെ ഹോര്‍മുസ് ഉപരോധിക്കുമെന്നും ഇറാന് ചുങ്കം നല്‍കി കടന്ന് പോവുന്ന എല്ലാ കപ്പലുകളെയും തടയുമെന്നും ട്രംപ് ഭീഷണിമുഴക്കിയിരുന്നു. എന്നാല്‍ തടയാനുള്ള ശ്രമങ്ങള്‍ ശത്രുക്കള്‍ക്ക് നരകമായിരിക്കുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.
Content Highlight: Protest demanding end to US military aid to Israel; Dozens of protesters arrested in New York
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.