പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത പ്രതിഷേധവുമായി യുവ മോർച്ചയും ഡി.വൈ.എഫ്.ഐയും.
വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ കരിങ്കൊടി കാണിച്ച് പ്രതിഷേധക്കാർ വാഹനം തടഞ്ഞു.

വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ പ്രതിഷേധമുയർന്നു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പൊലീസുകാർ നീക്കം ചെയ്‌തു.
ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് നൽകുന്നതിനെതിരെ സംസാരിച്ച ആളാണ് രാഹുലെന്നും ഇന്ന് അതേ പൊതിച്ചോറ് കൊടുത്ത് തങ്ങൾ ജയിലിലേക്ക് വിടുമെന്നും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധക്കാർ പറഞ്ഞു.
രാഹുൽ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതീകാത്മകമായി പൊതിച്ചോറുകൾ കൈയ്യിലേന്തിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തിയത്.
ഇത്തരത്തിൽ നാട്ടിലെ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്ന എം.എൽ.എ ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇവിടെ ആരും കണ്ടിട്ടില്ലാത്ത സസ്‌പെൻഡാണ് കോൺഗ്രസ് ചെയ്തതെന്നും കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് ഒളിവിൽ പോയ രാഹുൽ പുറത്തുവന്നിരുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
Content Highlight: Protest against Rahul; Yuva Morcha and DYFI show black flags