| Friday, 31st July 2015, 9:26 pm

ഫേസ്ബുക്ക് അടിയന്തരാവസ്ഥയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫേസ്ബുക്ക് അടിയന്തരാവസ്ഥയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധം ശക്തം. വ്യാഴാഴ്ച പുലര്‍ച്ചെ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ വധശിക്ഷയെ വിമര്‍ശിച്ച് പോസ്റ്റിട്ട അക്കൗണ്ടുകളാണ് ഫേസ്ബുക്ക് താല്‍കാലികമായി സസ്‌പെന്റ് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പുലര്‍ച്ചെ കോടതി ചേര്‍ന്നിട്ടും യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെയായിരുന്നു ഇവര്‍ വിമര്‍ശിച്ചിരുന്നത്. ചലച്ചിത്ര താരം അരുന്ധതിയുടേത് ഉള്‍പ്പെടെയുള്ള പോജുകളാണ് താല്‍കാലികമായി, 24 മണിക്കൂര്‍ നേരത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

കിസ് ഓഫ് ലവിന്റെ പേജിലെ പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്. കമ്യൂണിറ്റി സ്റ്റാന്‍ഡാര്‍ഡ്‌സിന് എതിരാണ് ഇത്തരം പോസ്റ്റുകള്‍ എന്നതാണ് നടപടിക്കു കാരണമായി ഫേസ്ബുക്ക് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പോസ്റ്റുകള്‍ ആവര്‍ത്തിച്ചാല്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്നും ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

“ഫേസ് ബുക്കില്‍ അടിയന്തിരാവസ്ഥയാണ്. ഈ പോസ്റ്റര്‍ ഫേസ് ബുക്കിന്റെ Communtiy Standards ലംഘിക്കുന്നു എന്ന പേരിലാണല്ലോ കിസ് ഓഫ് ലവ്വിന്റെ പേജ് നീക്കം ചെയ്യുകയും രാഹുല്‍, സുധീഷ്, അരുന്ധതി തുടങ്ങിയവര്‍ക്ക് വിലക്ക് ഏര്‍പ്പെടുതുകയും ചെയ്തത്. പരമാവധി ഈ പോസ്റ്റര്‍ ഇട്ടു പ്രതിഷേധിക്കൂ. അവര്‍ വിലക്കട്ടെ.” എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഒരു മണിക്കൂര്‍ മുമ്പ് പോസ്റ്റ് ചെയ്ത ഈ ആഹ്വാനത്തിന് ഇതിനോടകം തന്നെ നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more