| Saturday, 3rd August 2024, 3:22 pm

കണ്ടന്റിനെക്കുറിച്ച് അറിയാത്തവര്‍ കങ്കുവയുമായി ക്ലാഷ് വെച്ചേക്കാം, പക്ഷേ, കങ്കുവ 2വിനൊപ്പം ക്ലാഷ് വെക്കാന്‍ ആര്‍ക്കും ധൈര്യം ഉണ്ടാവില്ല: ജ്ഞാനവേല്‍ രാജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കങ്കുവ. കുറച്ച് കാലമായി തിയേറ്റര്‍ ഹിറ്റില്ലാതിരിക്കുന്ന സൂര്യയുടെയും അണ്ണാത്തെയുടെ വന്‍ പരാജയത്തിന് ശേഷം സംവിധായകന്‍ ശിവയും ഒന്നിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററും, ടീസറും പാട്ടുമെല്ലാം പ്രതീക്ഷയുണര്‍ത്തുന്നതാണ്.

രണ്ടാം ഭാഗത്തിനുളള സൂചനയോടുകൂടിയാവും കങ്കുവ അവസാനിക്കുകയെന്ന നിര്‍മാതാവ് ജ്ഞാനവേല്‍ രാജ അറിയിച്ചിരുന്നു. 2025ല്‍ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് തുടങ്ങുമെന്നും 2026ല്‍ ചിത്രം തിയേറ്ററിലെത്തുമെന്ന് ജ്ഞാനവേല്‍ രാജ അറിയിച്ചിരുന്നു. ഒരുപാട് തവണ റിലീസ് മാറ്റിവെച്ചതിന് ശേഷം ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.

വിജയദശമി റിലീസായാണ് കങ്കുവ തിയേറ്ററുകളിലെത്തുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സോളോ റിലീസായാണ് ചിത്രം റിലീസാവുക. വേറൊരു സിനിമയും ഇപ്പോള്‍ കങ്കുവയോടൊപ്പം റിലീസ് പ്രഖ്യാപിച്ചിട്ടില്ലെന്നും എന്നാല്‍ ചിത്രത്തിന്റെ കണ്ടന്റിനെപ്പറ്റി അറിയാത്തവര്‍ ചിലപ്പോള്‍ ക്ലാഷ് വെച്ചേക്കാമെന്ന് ജ്ഞാനവേല്‍ രാജ പറഞ്ഞു.

എന്നാല്‍ രണ്ടാം ഭാഗത്തോടൊപ്പം ക്ലാഷ് വെക്കാന്‍ ഒരു സിനിമക്കും ധൈര്യമുണ്ടാകില്ലെന്നും ജ്ഞനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒക്ടോബര്‍ ആദ്യം വിജയദശമിയും, അവസാനത്തില്‍ ദീപാവലിയുമാണ് ഉള്ളത്. രണ്ടും പ്രധാനപ്പെട്ട ഫെസ്റ്റിവലാണ്. വിജയദശമിക്ക് മറ്റൊരു സിനിമയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്തതുകൊണ്ട് ഞങ്ങള്‍ ആ സമയം തെരഞ്ഞെടുത്തു. ഇനി ഏതെങ്കിലും സിനിമ കങ്കുവയോടൊപ്പം ക്ലാഷ് വെക്കുമോ എന്നറിയില്ല. അങ്ങനെ ക്ലാഷ് വെക്കുന്നുണ്ടെങ്കില്‍ കങ്കുവയുടെ കണ്ടന്റിനെക്കുറിച്ച് അധികം അറിവില്ലാത്തവരായിരിക്കും. പക്ഷേ രണ്ടാം ഭാഗത്തോടൊപ്പം ക്ലാഷ് വെക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല എന്നത് ഉറപ്പാണ്,’ ജ്ഞാനവേല്‍ രാജ പറഞ്ഞു.

Content Highlight: Producer Gnanavel Raja about Kanguva 2

Latest Stories

We use cookies to give you the best possible experience. Learn more