| Thursday, 10th April 2025, 12:47 pm

ആ മോഹന്‍ലാല്‍ ചിത്രം പൊട്ടുമെന്ന് അറിയാമായിരുന്നു, അത് അദ്ദേഹത്തിനോടും പറഞ്ഞിട്ടുണ്ട്: നിര്‍മാതാവ് ഗിരീഷ് ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സലാം ബാബു സംവിധാനം ചെയ്ത് മോഹന്‍ലാലും ഫഹദ് ഫാസിലും ആസിഫ് അലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് റെഡ് വൈന്‍. മാമ്മന്‍ കെ. രാജന്‍ തിരക്കഥയെഴുതിയ ചിത്രം എ. എസ്. ഗിരീഷ് ലാല്‍ ആണ് നിര്‍മിച്ചത്.

ഇപ്പോള്‍ ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് എ. എസ്. ഗിരീഷ് ലാല്‍.

മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒന്നും ആ സിനിമയില്‍ കൊടുക്കാന്‍ പറ്റിയില്ലെന്നും റെഡ് വൈനില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറായാണ് മോഹന്‍ലാല്‍ അഭിനയിച്ചതെന്നും ഗിരീഷ് ലാല്‍ പറഞ്ഞു. എന്നാല്‍ ഒരു ഓഫീസര്‍ക്ക് കിട്ടുന്ന പവര്‍ ആ സിനിമയില്‍ മോഹന്‍ലാലിന് കിട്ടിയില്ലെന്നും കുറച്ച് ഡൗണ്‍ ആയിപ്പോയെന്നും ഗിരീഷ് ലാല്‍ പറയുന്നു.

ഇക്കാര്യം താന്‍ അതിന്റെ ഭാരവാഹികളോട് ഒത്തിരി പ്രാവശ്യം പറഞ്ഞിരുന്നെന്നും ഈ സിനിമയ്ക്ക് തൊട്ട് മുമ്പ് വന്ന സിനിമ ഗ്രാന്റ്മാസ്റ്റര്‍ ആണെന്നും ഗിരീഷ് ലാല്‍ പറഞ്ഞു. പ്രേക്ഷകരുടെ മനസില്‍ ആ പൊലീസ് ഓഫീസറാണ് കിടക്കുന്നതെന്നും അതിനും ഒരുപടി മുകളില്‍ നില്‍ക്കണമായിരുന്നെന്നും ഗിരീഷ് ലാല്‍ പറയുന്നു.

അന്നേ തനിക്ക് പടം വിജയിക്കില്ല എന്ന് തോന്നിയിരുന്നെന്നും ഇക്കാര്യം പറയാന്‍ മോഹന്‍ലാലിനെ താന്‍ പോയി കണ്ടിരുന്നെന്നും ഗിരീഷ് ലാല്‍ പറഞ്ഞു. എന്നാല്‍ അത് കുഴപ്പമില്ല, നോക്കാം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും ഗിരീഷ് ലാല്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളി ഓഡിയന്‍സ് പ്രതീക്ഷിക്കുന്ന ഒരു സാധനം റെഡ് വൈനില്‍ കൊടുക്കാന്‍ പറ്റിയില്ല. ആ സിനിമയില്‍ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറാണ്. എന്നാല്‍ ഒരു ഓഫീസര്‍ക്ക് കിട്ടുന്ന പവര്‍ നമ്മുടെ സിനിമയില്‍ കുറച്ച് ഡൗണ്‍ ആയി.

ആ കാര്യം ഞാന്‍ ഒത്തിരി പ്രാവശ്യം അതിന്റെ ഭാരവാഹികളോട് പറഞ്ഞതാണ്. പക്ഷെ, എന്ത് ചെയ്യാന്‍!  മോഹന്‍ലാല്‍ വരുമ്പോള്‍ അതിന്റേതായ മാറ്റങ്ങള്‍ ഡയലോഗിലും പെര്‍ഫോമന്‍സിലും കാണിക്കണമെന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു.

അതിന്റെ തൊട്ടുമുമ്പ് വന്ന സിനിമ ബി. ഉണ്ണിക്കൃഷ്ണന്റെ ഗ്രാന്റ്മാസ്റ്റര്‍ ആണ്. ഒരു അടിപൊളി സംഭവമായിരുന്നു ആ സിനിമയില്‍. അത് കഴിഞ്ഞിട്ടാണ് ഈ സിനിമ വരുന്നത്. ഓഡിയന്‍സിന്റെ മനസില്‍ ആ പൊലീസ് ഓഫീസര്‍ കിടക്കുവാണ്. അതിന് ഒരുപടി മുകളില്‍ നിന്നില്ലെങ്കില്‍ ശരിയാകില്ല.

അന്നേ എനിക്ക് തോന്നിയിരുന്നു ഇത് പ്രശ്‌നത്തിലേക്ക് പോകും, സിനിമ പൊളിയുമെന്ന്. ഞാന്‍ എന്നിട്ട് ലാല്‍ സാറിനെ പോയി കണ്ടു. അത് കുഴപ്പമില്ല, നോക്കാം എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്,’ ഗിരീഷ് ലാല്‍ പറയുന്നു.

Content Highlight: Producer Gireesh saying that he knew Mohanlal film will be flop

We use cookies to give you the best possible experience. Learn more