വിവാദങ്ങളിലും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ എമ്പുരാന്‍ മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റായി മാറി.
ഇപ്പോള്‍ എമ്പുരാന്‍ സിനിമയുടെ റിലീസിനോടനുബന്ധിച്ചുണ്ടായ പ്രതിസന്ധികളെ കുറിച്ചും
ചിത്രത്തിന്റെ മൂന്നാംഭാഗത്തെക്കുറിച്ചും സംസാരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍
തങ്ങള്‍ക്ക് അത്ഭുതകരമായ വിജയം നേടിതന്ന ചിത്രമാണ് എമ്പുരാനെന്നും തീര്‍ച്ചയായും സിനിമക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. സിനിമയില്‍ കണ്ട കാഴ്ച്ചകള്‍ക്ക് പൂര്‍ണത വരണമെങ്കില്‍ ചിത്രത്തിന് മൂന്നാം ഭാഗം കൂടിയേ തീരുവെന്നും പ്രേക്ഷകര്‍ അത് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എമ്പുരാന്‍ വിവാദങ്ങളിലും മറ്റും അതുവരെ കൂടെ നിന്ന് പ്രവര്‍ത്തിച്ചവരുമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും കൂടുല്‍ മാനസിക സമ്മര്‍ദം അനുഭവപ്പെട്ട ദിവസങ്ങളായിരുന്നു അതെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. മാതൃഭൂമി ദിനപത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ക്ക് അത്ഭുതകരമായ വിജയം സമ്മാനിച്ച ചിത്രമാണ് എമ്പുരാന്‍. അതുകൊണ്ടുതന്നെ എമ്പുരാന് തീര്‍ച്ചയായും തുടര്‍ച്ചയുണ്ടാകും. കഥ അങ്ങനെയാണ് പറഞ്ഞുനിര്‍ത്തിയത്. നിലവില്‍ക്കണ്ട കാഴ്ചകള്‍ പലതും പൂര്‍ത്തിയാക്കാന്‍ മൂന്നാംഭാഗം വന്നേ മതിയാകൂ. പ്രേക്ഷകരും അത് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്.
എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടതിനുശേഷമാണ് അതുവരെ ചേര്‍ന്നു പ്രവര്‍ത്തിച്ചവരുമായി ചില ബുദ്ധിമുട്ടുകളുണ്ടാകുന്നത്. സിനിമാജീവിതത്തില്‍ ഏറ്റവുമധികം മാനസികസമ്മര്‍ദത്തിലൂടെ കടന്നു പോയ ദിവസങ്ങളാണ് അത്. സമാനതകളില്ലാത്ത വരവേല്‍പ്പാണ് പലയിടങ്ങളിലും സിനിമയ്ക്കായി ഒരുക്കിയിരുന്നത്. റിലീസ് ഡേറ്റ് മാറ്റി അവരെയെല്ലാം നിരാശപ്പെടുത്താന്‍ പറ്റില്ലായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച ആ ദിവസം മാറിപ്പോയാല്‍ പിന്നീട് അത്തരത്തിലൊരവസരം ലഭിക്കണമെന്നുമില്ല.
പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും നേരിട്ടത് വലിയ വെല്ലുവിളികളായിരുന്നെന്നുമുള്ള സത്യം മറച്ചുവെക്കുന്നില്ല. എന്നാല്‍, ഞങ്ങള്‍ ഒറ്റക്കെട്ടായി പ്രതിസന്ധികളെ മറികടന്നു. ഗോകുലം ഗോപാലന്‍സാറിനെപ്പോലുള്ളവര്‍ ഈ സിനിമയുടെ വിശേഷങ്ങള്‍ ആദ്യം മുതല്‍ തന്നെ അന്വേഷിച്ചറിഞ്ഞവരാണ്. ലാല്‍സാറുമായി അദ്ദേഹത്തിനെല്ലാം വലിയ അടുപ്പമുണ്ട്. മുന്നോട്ടുള്ള യാത്രയുമായി അവര്‍ സഹകരിക്കാന്‍ തയ്യാറായി. കൃഷ്ണമൂര്‍ത്തിയെപ്പോലുള്ളവര്‍ ഒപ്പംചേര്‍ന്ന് പ്രവര്‍ത്തിച്ചു,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
Content Highlight: Producer Antony Perumbavoor talks about the crises surrounding the release of Empuraan and the third part of the film.