ന്യൂദൽഹി: എ.ഐ ഇമ്പാക്ട് ഉച്ചകോടിയിലെ മൈക്രോസോഫ്ട് സഹ സ്ഥാപകന്റെ മുഖ്യ പ്രഭാഷണത്തിനെതിരെ ശിവ സേന ഉദ്ധവ് താക്കറെ വിഭാഗം എം.പി പ്രിയങ്ക ചതുർവേദി.
എക്‌സിൽ പ്രതികരിച്ച പ്രിയങ്ക ചതുർവേദി മുഖ്യ പ്രഭാഷണത്തെ തടയാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു.
ന്യൂദൽഹി: എ.ഐ ഇമ്പാക്ട് ഉച്ചകോടിയിലെ മൈക്രോസോഫ്ട് സഹ സ്ഥാപകന്റെ മുഖ്യ പ്രഭാഷണത്തിനെതിരെ ശിവ സേന ഉദ്ധവ് താക്കറെ വിഭാഗം എം.പി പ്രിയങ്ക ചതുർവേദി.
എക്‌സിൽ പ്രതികരിച്ച പ്രിയങ്ക ചതുർവേദി മുഖ്യ പ്രഭാഷണത്തെ തടയാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു.
‘ഇന്ത്യ സംഘടിപ്പിക്കുന്ന എ.ഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സിന് സ്വാഗതമില്ല, സാനിദ്ധ്യവും മുഖ്യ പ്രഭാഷണവും അനുവദിക്കില്ല. ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ’ പ്രിയങ്ക എക്‌സിൽ കുറിച്ചു.
ഈ തീരുമാനം ആവശ്യമായിരുന്നതാണെന്നും ഇത് അധികാരത്തിന്റെ അഹങ്കാരം ഇല്ലാതാക്കുന്നതുമാണെന്നും അവർ പ്രതികരിച്ചു.
ഇത് സ്ത്രീകൾക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും, സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടം മൂല്യവത്തായതാണെന്നും പ്രിയങ്ക പറഞ്ഞു.
ബിൽഗേറ്റ്‌സ് ഫൗണ്ടേഷനാണ് അദ്ദേഹം എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ബിൽഗേറ്റ്സിനുപകരം ഫൗണ്ടേഷന്റെ ഇന്ത്യ, ആഫ്രിക്ക ഓഫീസ് പ്രസിഡന്റായ അങ്കുർ വോറ പങ്കെടുക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു.
ഇന്ത്യയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ഫൗണ്ടേഷന്റെ പ്രസ്താവനയിൽ പറയുന്നു.
എ.ഐ ഉച്ചകോടി തുടങ്ങുന്ന വേളയിൽ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ലെന്നും പ്രസംഗത്തിൽ നിന്നും വിട്ടുനിൽക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അപ്പോഴെല്ലാം ഫൗണ്ടേഷൻ അത്തരം റിപ്പോർട്ടുകളെ തള്ളിക്കളയുകയാണുണ്ടായത്.
ഈ ആഴ്ച ആദ്യം ഇന്ത്യയിലെത്തിയ ഗേറ്റ്സ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പുതുതായി പുറത്തുവന്ന എപ്‌സ്റ്റീൻ ഫയൽസിൽ ബിൽഗേറ്റ്സിനെതിരെയുള്ള ആരോപണങ്ങളാണ് അദ്ദേഹത്തെ എ.ഐ ഉച്ചകോടി മാറ്റിനിർത്തണമെന്ന ആവശ്യമുയർത്തിയത്.
ബിൽ ഗേറ്റ്സിന് റഷ്യൻ യുവതിയുമായുള്ള ലൈംഗിക ബന്ധത്തിൽനിന്നും അസുഖം പിടിപെട്ടെന്നും അതിനുള്ള മരുന്നുകൾ എത്തിച്ചുനൽകണമെന്ന് എപ്‌സ്റ്റീനോട് ആവശ്യപെട്ടെന്നുമാണ് ഗേറ്റ്സിനെതിരായുള്ള ആരോപണങ്ങൾ.
Content Highlight: Priyanka Chaturvedi reacted strongly after Bill Gates did not deliver keynote