എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ല്‍ ആയിരുന്നു കങ്കലാല്‍ കൈദു സെയ് എന്ന ചിത്രത്തിലൂടെ ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്.
അതേവര്‍ഷം സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് എത്തുന്നത്. 2005ല്‍ അതു ഒരു കനാ കാലം എന്ന തമിഴ് പടത്തിലും അഭിനയിച്ചു. ധനുഷ് ആയിരുന്നു സിനിമയിലെ നായകന്‍.
ഇപ്പോള്‍ ലിറ്റില്‍ ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധനുഷിനെ കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും അതു ഒരു കനാ കാലം സിനിമയുടെ സമയത്ത് ധനുഷ് പറഞ്ഞ കാര്യങ്ങള്‍ തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും നടി പറഞ്ഞു.
‘ധനുഷ് എന്ന നടനെ എനിക്ക് അതു ഒരു കനാ കാലം സിനിമ മുതല്‍ക്കേ തന്നെ അറിയാമായിരുന്നു. വളരെ നല്ലൊരു മനുഷ്യനാണ് ധനുഷ്. തമിഴിലെ എന്റെ രണ്ടാമത്തെ സിനിമയായിരുന്നു അതു ഒരു കനാ കാലം. എന്നാല്‍ ധനുഷിന്റെ നാലാമത്തെ സിനിമയോ മറ്റോ ആയിരുന്നു അത്.
അതൊരു നല്ല കാര്യമായിട്ടാണോ അതോ മോശം കാര്യമായിട്ടാണോ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. എനിക്ക് പെട്ടെന്ന് ഏത് രീതിയിലാണ് അങ്ങനെ പറയുന്നതെന്ന് മനസിലാകില്ലല്ലോ. കാരണം എന്റെ രണ്ടാമത്തെ സിനിമയല്ലേ അത്. ബാലു മഹേന്ദ്ര സാറിന്റെ സിനിമ കൂടിയാണ് അതെന്ന് ഓര്‍ക്കണം.
എനിക്ക് ആ സമയത്ത് എല്ലാം പുതിയതായിരുന്നു. ‘അല്ല, ഞാന്‍ നല്ല കാര്യമായിട്ടാണ് പറഞ്ഞത്. നിങ്ങള്‍ കണ്ണുകള്‍ കൊണ്ട് നന്നായി അഭിനയിക്കുന്നു. എനിക്ക് അത് ഇഷ്ടമായി’ എന്നായിരുന്നു ധനുഷിന്റെ മറുപടി. ഞാന്‍ അപ്പോള്‍ ‘നിങ്ങളും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. നന്നായി അഭിനയിക്കുന്നുണ്ട്’ എന്ന് പറഞ്ഞു,’ പ്രിയാമണി പറയുന്നു.
Content Highlight: Priyamani Talks About Dhanush