മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു.
അജിത്ത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴ് ലോകത്ത് പ്രിയ വാര്യാരും ഒരു ചര്‍ച്ചാവിഷയമായിരുന്നു. സിനിമയിലെ വെറുമൊരു പാട്ട് കൊണ്ട് പ്രിയ വീണ്ടും സെന്‍സേഷനായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിന് മുമ്പ് വില്ലനായി വേഷമിട്ട അര്‍ജുന്‍ ദാസിനൊപ്പം ഒരു റെട്രോ സോങ്ങില്‍ പ്രിയ ചുവടുവെച്ചിരുന്നു.
ഇപ്പോള്‍ ശാലിനിയെ കുറിച്ച് സംസാരിക്കുകയാണ് പ്രിയ. സ്‌പെയിനില്‍ ശാലിനിയുണ്ടായിരുന്നുവെങ്കിലും തനിക്ക് കാണാന്‍ സാധിച്ചില്ലെന്നും ആ ദിവസങ്ങളില്‍ തനിക്ക് ഷൂട്ട് ഇല്ലായിരുന്നുവെന്നും പ്രിയ പറയുന്നു. ചെന്നൈയില്‍ നടന്ന അജിത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ താന്‍ ശാലിനിയെ കണ്ടുവെന്നും വളരെ അടുപ്പം ഉള്ള ഒരു ആളുടെ അടുത്ത് സംസാരിക്കുന്നതുപോലെയാണ് അവരോട് സംസാരിക്കാനെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും മകളായ അനൗഷ്‌കയുമായി തനിക്ക് വളരെ ക്യൂട്ട് റിലേഷന്‍ഷിപ്പാണെന്നും അവര്‍ പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു പ്രിയ പ്രകാശ്.
‘സ്‌പെയിനില്‍ ശാലിനി മാമുണ്ടായിരുന്നെങ്കിലും കാണാന്‍ സാധിച്ചില്ല. ആ ദിവസങ്ങളില്‍ എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. ലൊക്കേഷനും ഞങ്ങള്‍ താമസിക്കുന്ന സ്ഥലവുമായി നല്ല ദൂരമുണ്ടായിരുന്നു. പക്ഷേ, മേയ് ഒന്നിന് ചെന്നൈയില്‍ നടന്ന അജിത് സാറിന്റെ ബര്‍ത് ഡേ പാര്‍ട്ടിയില്‍ ശാലിനി മാമിനെ കാണാനും സംസാരിക്കാനും സാധിച്ചു. വളരെ കാലമായി പരിചയമുള്ള, അടുപ്പമുള്ള ഒരാളോടു സം സാരിക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്. സാറിന്റെ മകള്‍ അനൗഷ്‌കയുമായി എനിക്കു വളരെ ക്യൂട്ട് റിലേഷന്‍ഷിപ്പ് ആണുള്ളത്,’ പ്രിയ പറയുന്നു.
Content highlight: Priya talks about actress Shalini and her daughter