| Saturday, 10th May 2025, 6:30 pm

ക്രിഞ്ചായി തോന്നിയാല്‍ ഞാന്‍ ഡയലോഗുകള്‍ മാറ്റാന്‍ പറയും: പ്രിയ വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും ഒരു ഹിന്ദി സിനിമയിലും അഭിനയിക്കാന്‍ നടിക്ക് സാധിച്ചു.

പ്രിയ അഭിനയിച്ച് ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തായിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്.ഗുഡ് ബാഡ് അഗ്ലിയിലെ വെറുമൊരു പാട്ട് കൊണ്ടാണ് പ്രിയ വീണ്ടും സെന്‍സേഷനായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിന് മുമ്പ് വില്ലനായി വേഷമിട്ട അര്‍ജുന്‍ ദാസിനൊപ്പം ഒരു റെട്രോ സോങ്ങില്‍ പ്രിയ ചുവടുവെച്ചിരുന്നു.

ചിലപ്പോള്‍ കഥയിലെ ചില ഡയലോഗുകള്‍ മാറ്റാന്‍ പറയാറുണ്ടെന്ന് പറയുകയാണ് പ്രിയ വാര്യര്‍. ആനിമല്‍ എന്ന സിനിമയില്‍ രശ്മിക മന്ദന അവതരിപ്പിക്കുന്ന കഥാപാത്രവുമായി തനിക്ക് ഒരു റിലേറ്റബിളിറ്റിയും തോന്നിയില്ലെങ്കില്‍ ആ കഥാപാത്രം അവതരിപ്പിക്കാന്‍ തനിക്ക് വെല്ലുവിളിയായിരിക്കുമെന്ന് പ്രിയ പറയുന്നു.

തനിക്ക് കിട്ടുന്ന ഡയലോഗുകള്‍ എന്തെങ്കിലും ക്രിഞ്ചായി തോന്നിയാല്‍ താന്‍ മാറ്റാന്‍ പറയാറുണ്ടെന്നും ഇതൊരു കലിപ്പന്‍ കാന്താരി വൈബാണല്ലോ സാര്‍ എന്ന് താന്‍ പറയാറുണ്ടെന്നും പ്രിയ പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അവര്‍.

ട്ട് എനിക്ക് ഒരു റിലേറ്റബിളിലറ്റിയും കണ്ടെത്താന്‍ കഴിയുന്നില്ല എന്നുണ്ടെങ്കില്‍ ആ ക്യാരക്ടര്‍ എനിക്ക് ചെയ്യാന്‍ ഭയങ്കര വെല്ലുവിളിയായിരിക്കും. ചില ഡയലോഗ്‌സൊക്കെ വായിച്ച് കഴിഞ്ഞാല്‍ ഞാന്‍ പറയാറുണ്ട് സാര്‍ ഇത് ഭയങ്കര ക്രിഞ്ചാണ് ഇത് നമ്മള്‍ക്ക് മാറ്റണം. അല്ലെങ്കില്‍ ഇതില്‍ കുറച്ച് കലിപ്പന്‍ കാന്താരി മൂഡുണ്ട്. അത് നമ്മുക്ക് മാറ്റണം അങ്ങനെ പറയാറുണ്ട്,’ പ്രിയ പറഞ്ഞു.

Content Highlight:  Priya says that if she finds the dialogues too cringe, she asks them to change it

We use cookies to give you the best possible experience. Learn more