മറ്റുള്ളവര്‍ തന്നെ ഒരുപാട് തെറ്റിദ്ധരിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് നടി പ്രിയ പ്രകാശ് വാര്യര്‍. ആദ്യ സിനിമ മുതല്‍ തന്നെക്കുറിച്ച് ഒരുപാടു തെറ്റിധാരണകളുണ്ടെന്നും ആരാണ് ഇതിനൊക്കെ പിന്നിലെന്ന് തനിക്കറിയില്ലെന്നും നടി പറയുന്നു. പലതും കേട്ടതായിപ്പോലും ഭാവിക്കാറില്ലെന്നും ചിലത് നമ്മുടെ കരിയറിനെ ഇല്ലാതെയാക്കുന്നുവെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. പൊതുവേ കേട്ടുവരുന്ന കമന്റാണ് താന്‍ ഭയങ്കര ജാഡയാണ് എന്നുള്ളതെന്നും എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് തനിക്കറിയില്ലെന്നും അവര്‍ പറയുന്നു.
കുറച്ചുനാള്‍ മുമ്പ് പ്രശസ്ത മലയാളം സംവിധായകനെ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടുവെന്നും സംസാരിച്ചിരിക്കുന്നതിനിടയില്‍ അദ്ദേഹം ‘പ്രിയ ഇത്ര വലിയ തുകയാണല്ലേ പ്രതിഫലമായി ചോദിക്കുന്നത്’ എന്ന് ചോദിച്ചുവെന്നും തനിക്കെന്തു പറയണമെന്നറിയില്ലായിരുന്നുവെന്നും നടി പറഞ്ഞു. തന്നെ സിനിമയില്‍ കാസ്റ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ വളരെ കൂടിയ പ്രതിഫലം ആണ് വാങ്ങുന്നതെന്ന് അദ്ദേഹത്തോട് മറ്റാരോ പറഞ്ഞുവെന്നും പ്രിയ പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു നടി.
‘ആദ്യ സിനിമ മുതല്‍ എന്നെക്കുറിച്ച് ഒരുപാടു തെറ്റിധാരണകളുണ്ട്. ആരാണ് ഇതിനൊക്കെ പിന്നിലെന്ന് അറിയില്ല. പലതും കേട്ടതായിപ്പോലും ഭാവിക്കാറില്ല. ചിലതു നമ്മുടെ കരിയറിനെ ഇല്ലാതെയാക്കുന്നു. പൊതുവെ കേട്ടുവരുന്ന കമന്റാണ് ഭയങ്കര ജാഡയാണ് എന്നുള്ളത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല. ആരോടും ഇടിച്ചു കയറി സംസാരിക്കുന്ന ആളല്ല ഞാന്‍. ഒരുപക്ഷേ അതാകാം.
വളരെ വലിയ തുകയാണ് പ്രതിഫലമായി വാങ്ങുക എന്നൊരു കഥ കുറച്ചധികം നാളായിട്ടുണ്ടത്രേ. പക്ഷേ ഈയടുത്താണ് അതറിയുന്നത്. കുറച്ചുനാള്‍ മുന്‍പ് ഒരു പ്രശസ്ത മലയാളം സംവിധായകനെ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടു. സംസാരിച്ചിരിക്കുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു ‘പ്രിയ ഇത്ര വലിയ തുകയാണല്ലേ പ്രതിഫലമായി ചോദിക്കുന്നത്’എന്ന്. എനിക്കെന്തു പറയണമെന്നറിയില്ലായിരുന്നു.
കാര്യം തിരക്കിയപ്പോഴാണ് അദ്ദേഹം പറയുന്നത്, അദ്ദേഹത്തിന്റെ ഒരു സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നതിനേക്കുറിച്ച് മറ്റൊരാളുമായി സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്രേ പ്രിയയുടെ പ്രതിഫലം വളരെ കൂടുതലാണെന്ന്. എന്തിനാകും അയാളങ്ങനെ പറഞ്ഞിട്ടുണ്ടാവുക? അതുകൊണ്ട് അയാള്‍ക്ക് എന്തു നേട്ടമുണ്ടായിട്ടുണ്ടാകും? മറ്റുള്ളവരുടെ ഉള്ളിലെന്താണെന്ന് അറിയാന്‍ സാധിക്കില്ലല്ലോ. ആരോ കൊളുത്തിവിടുന്ന നിസാരമായൊരു കമന്റിലൂടെ എത്രയോ മനുഷ്യര്‍ക്ക് അവരുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും,’ പ്രിയ പറയുന്നു.
Content Highlight: Priya Prakash says that she feels like others misunderstand her a lot.