ഈ മാസം വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത് ജൂലൈ 9ന് റിലീസിനൊരുങ്ങുന്ന ഐ നോബഡി. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിസാം തന്റെ മൂന്നാം ചിത്രത്തിലേക്കെത്തുമ്പോള്‍ കേന്ദ്രകഥാപാത്രമായെത്തുന്നത് പൃഥ്വിരാജും പാര്‍വതി തിരുവോത്തുമാണ്. ചിത്രത്തില്‍ രാജീവ് എന്ന ബാങ്ക് ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് വേഷമിടുന്നത്.
ചിത്രത്തിന്റെ ടീസറുകളും ട്രെയ്‌ലറും ഇതിനോടകം പുറത്ത് വന്നിരുന്നുവെങ്കിലും ഐ നോബഡിയുടെ ഉള്ളടക്കത്തെ കുറിച്ച് കൂടുതല്‍ സൂചനകളൊന്നും തന്നെ പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്ന സൂചന നല്‍കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ സൂചനകളൊന്നും നല്‍കിയിരുന്നില്ല. ചിത്രത്തില്‍ ഒന്നിലധികം ഴോണറുകളുണ്ടെന്നും കഥ പുരോഗമിക്കുന്നതിനനുസരിച്ച് ഐ നോബഡിയില്‍ ഴോണര്‍ മാറുന്നുണ്ടെന്നും പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുന്ന താരത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭയങ്കര എന്റര്‍ടെയിനിങ് ആയിട്ടുള്ള എന്‍ഗേജിങ് ആയിട്ടുള്ള ചിത്രമാണ് ഐ നോബഡിയെന്ന് പറയുകയാണ് പൃഥ്വിരാജ്. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും വലിയ പരിപാടികള്‍ ഉള്ളതും ഒരുപക്ഷേ നിങ്ങള്‍ വിചാരിക്കുന്നതിനെക്കാള്‍ വലുതുമായ ഒരു സിനിമയാണിതെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ സ്‌കെയിലോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ടീസറിലോ ട്രെയ്‌ലറിലോ കാണിച്ചിട്ടില്ലെന്നും അത് മനപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട് പതിയെ പതിയെ ആ വിഷയം വലുതാകുമ്പോഴാണ് സിനിമയും വലുതാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പൃഥ്വിരാജിന്റേതായി ഓണത്തിന് ഒരു ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രം ഒരുങ്ങുന്നുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ ആഗസ്റ്റ് 20നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രത്തിനായി കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Prithviraj talks about his upcoming movie I Nobody
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.