| Tuesday, 18th March 2025, 12:01 pm

ഐ.വി. ശശിയുടെയും ആ രണ്ട് സംവിധായകരുടെ വലിയ ആരാധകനാണ് ഞാന്‍: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം ഇന്‍ഡസ്ട്രി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 27 ന് തിയേറ്ററുകളില്‍ എത്തും. മുരളി ഗോപിയാണ് എമ്പുരാന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഇപ്പോള്‍ തനിക്ക് പ്രിയപ്പെട്ട സംവിധായകരെ കുറിച്ചും മുരളി ഗോപിയെ കുറിച്ചും എമ്പുരാനെ പറ്റിയും സംസാരിക്കുകയാണ് പൃഥ്വിരാജ്. മന്‍മോഹന്‍ ദേശായി, ഐ.വി. ശശി, ഷാജി കൈലാസ് തുടങ്ങിയ ഫിലിം മേക്കേഴ്‌സിന്റെ വലിയ ആരാധകനാണ് താനെന്നും അവര്‍ക്കെല്ലാം സിനിമയുടെ ആദ്യത്തെ ലെയര്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും പൃഥ്വിരാജ് പറയുന്നു.

മന്‍മോഹന്‍ ദേശായി, ഐ.വി. ശശി, ഷാജി കൈലാസ് തുടങ്ങിയ ഫിലിം മേക്കേഴ്‌സിന്റെ വലിയ ആരാധകനാണ് ഞാന്‍ –  പൃഥ്വിരാജ്

എമ്പുരാന്‍ എന്ന സിനിമക്ക് കൃത്യമായ ലെയറും പാക്കേജും നല്‍കിയത് മുരളി ഗോപിയെന്ന എഴുത്തുകാരനാണെന്നും അദ്ദേഹം വളരെ കഴിവുള്ള ആളാണെന്നും പൃഥ്വിരാജ് പറയുന്നു. നൂറ് രൂപക്ക് ടിക്കറ്റും എടുത്ത് പോപ്‌കോണും വാങ്ങി ഒരാള്‍ സിനിമക്ക് കയറിയാല്‍ അയാള്‍ക്ക് ആ സിനിമ നല്ല രീതിയില്‍ ആസ്വദിക്കാന്‍ കഴിയണമെന്നും തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങി ആ സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ കണ്ടതിലും കൂടുതലുണ്ടല്ലോ എന്ന് അവര്‍ക്ക് തോന്നണമെന്നും പൃഥ്വിരാജ് പറഞ്ഞു.

അതാണ് തങ്ങള്‍ എമ്പുരാന്‍ എന്ന ചിത്രത്തില്‍ ശ്രമിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘മന്‍മോഹന്‍ ദേശായി, ഐ.വി. ശശി, ഷാജി കൈലാസ് തുടങ്ങിയ ഫിലിം മേക്കേഴ്‌സിന്റെ വലിയ ആരാധകനാണ് ഞാന്‍. അവര്‍ക്കെല്ലാം ആ ആദ്യത്തെ ലെയര്‍ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയും. അത് മരുന്നിന്റെ ചുറ്റുമുള്ള കോട്ടിങ് പോലെയാണ്. മരുന്ന് ഒറ്റക്ക് നമ്മുടെ ശരീരത്തിനകത്തേക്ക് പോകില്ല. അത് എളുപ്പമാക്കാന്‍ കോട്ടിങിന്റെ സഹായം വേണ്ടിവരും. അതുപോലെതന്നെയാണ് സിനിമയും.

ആദ്യത്തെ ലെയര്‍ നമ്മള്‍ കൃത്യമായി ആളുകളിലേക്ക് എത്തിക്കണം. അതിന് അത്രയും സ്‌കില്‍ വേണം. അവിടെയാണ് മുരളി ഗോപി എന്ന എഴുത്തുകാരന്റെ സ്‌കില്‍. അദ്ദേഹം ആ സിനിമക്ക് വേണ്ടിയുള്ള കറക്റ്റായിട്ടുള്ള പാക്കേജ് നല്‍കി.

നൂറ് രൂപക്ക് ടിക്കറ്റും എടുത്ത് പോപ്‌കോണും വാങ്ങി ഒരാള്‍ സിനിമക്ക് കയറിയാല്‍, അദ്ദേഹത്തിന് ആ സിനിമ നല്ല രീതിയില്‍ ആസ്വദിക്കാന്‍ കഴിയണം. പിന്നീട് ആ സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍, തിയേറ്ററില്‍ നിന്ന് കണ്ടതിലും കൂടുതലുണ്ടല്ലോ എന്നവര്‍ക്ക് തോന്നണം. അതുതന്നെയാണ് ഞങ്ങള്‍ എമ്പുരാനിലും ശ്രമിച്ചിരിക്കുന്നത്,’ പൃഥ്വിരാജ് പറയുന്നു.

Content highlight: Prithviraj talks about his favorite film makers

We use cookies to give you the best possible experience. Learn more