നിലവില്‍ മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ ലൈനപ്പിലുള്ള അഭിനേതാവാണ് പൃഥ്വിരാജ്. രാജമൗലി സംവിധാനം ചെയ്ത് മഹേഷ് ബാബു നായകനാകുന്ന വാരണാസിയ്ക്ക് പുറമെ മലയാളത്തിലും വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റെതായി വരാനിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് നാളെ (വ്യാഴം) തിയേറ്ററുകളിലെത്തുന്ന ഐ നോബഡി. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.
ഐ നോബഡി. Photo: X.com
എന്നാല്‍ ചിത്രത്തിന്റെ ഴോണറിനെ കുറിച്ചോ കഥാപശ്ചാത്തലത്തെ കുറിച്ചോ കാര്യമായ അറിവുകളൊന്നും തന്നെയില്ലാതെയാണ് നാളെ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്കെത്തുന്നതെന്ന് കാണാം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം തങ്ങളെ നിരാശരാക്കില്ലെന്ന ശുഭപ്രതീക്ഷ സിനിമാലോകത്ത് പൊതുവെ ഉണ്ടെന്നുള്ള കാര്യം ഐ നോബഡിയ്ക്ക് ഗുണകരമാണ്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഐ നോബഡിയുടെ സംവിധായകനായ നിസാം ബഷീറിനെ കുറിച്ചും തിരക്കഥാകൃത്ത് സമീര്‍ അബ്ദുല്ലയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍.
ഐ നോബഡി. Photo: X.com
‘എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഫിലിം മേക്കിങ് ക്രാഫ്റ്റുള്ള സിനിമയാണ് ഐ നോബഡി. അത് നാട്ടുകാര്‍ക്ക് ഇഷ്ടപ്പെടുമോ എന്നോ അവര്‍ക്കത് എക്‌സൈറ്റിങ്ങോ എന്‍ഗോജിങ്ങോ ആയി തോന്നുമോ എന്നൊന്നും എനിക്കറിയില്ല. ഈ സിനിമ കണ്ടപ്പോള്‍ നിസാമിന്റെ അടുത്ത് ചിത്രത്തിലെ ക്രാഫ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടമായി എന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമയുടെ റിലീസിന് മുമ്പ് സംസാരിക്കുമ്പോള്‍ ഞാന്‍ പറയുകയാണ് ഈ സിനിമയുടെ റിസള്‍ട്ട് എന്ത് തന്നെയായാലും നിസാമിനും സമീറിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj Sukumaran talks about director nisam Basheer and Writer Sameer Abdul