| Friday, 25th April 2025, 3:06 pm

മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ എന്റെ ചിത്രങ്ങളും അതിൽ വേണമെന്നാണ് ആഗ്രഹം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുൻനിരയിലേക്കുയർന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തന്റെ സാന്നിധ്യമറിയിച്ചു.

ഗായകൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു. ലൂസിഫർ എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ പൃഥ്വിരാജ്, സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ മലയാളത്തിലെ സർവ്വമാന കളക്ഷൻ റെക്കോർഡുകളും തിരുത്തികുറിച്ചിരുന്നു.

വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. പുതിയ തരത്തിലുള്ള ഒരു കഥ കേട്ടാൽ അത് നിർമിക്കപ്പെടേണ്ടതാണെന്ന് തോന്നിയാൽ അത്തരം പ്രൊജക്ടുകളുടെ ഭാഗമാകുക എന്നൊരു വീക്ക്‌നെസ് തനിക്കുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. നിർമിക്കപ്പെടേണ്ട സിനിമ ഒഴിവാക്കി കൊമേഴ്ഷ്യലായി വിജയിക്കുമെന്ന് ഉറപ്പുള്ള സിനിമ ചെയ്യണം എന്ന പരാജയഭീതി തനിക്കില്ലെന്നും പൃഥ്വി പറഞ്ഞു.

മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ എന്റെ ചിത്രങ്ങളും അതിൽ വേണമെന്നാണ് ആഗ്രഹം

മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ തന്റെ ചിത്രങ്ങളും അതിൽ വേണമെന്നാണ് ആഗ്രഹമെന്നും കൊമേഴ്ഷ്യൽ വിജയം മാത്രം നോക്കി അഭിനയിച്ചാൽ വ്യക്‌തിപരമായി ഗുണം ലഭിച്ചേക്കാം എന്നുണ്ടെങ്കിലും അതുകൊണ്ട് സിനിമയ്ക്ക് ഗുണമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പുതിയ തരത്തിലുള്ള ഒരു കഥ കേട്ടാൽ അത് നിർമിക്കപ്പെടേണ്ടതാണെന്ന് തോന്നിയാൽ അത്തരം പ്രൊജക്ടുകളുടെ ഭാഗമാകുക എന്നൊരു വീക്ക്‌നെസ് എനിക്കുണ്ട്. നിർമിക്കപ്പെടേണ്ട സിനിമ ഒഴിവാക്കി കൊമേഴ്ഷ്യലായി വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു സിനിമ ചെയ്യേണ്ടതരം പരാജയഭീതി എനിക്കില്ല.

പുതിയ തരത്തിലുള്ള ഒരു കഥ കേട്ടാൽ അത് നിർമിക്കപ്പെടേണ്ടതാണെന്ന് തോന്നിയാൽ അത്തരം പ്രൊജക്ടുകളുടെ ഭാഗമാകുക എന്നൊരു വീക്ക്‌നെസ് എനിക്കുണ്ട്

മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ എന്റെ ചിത്രങ്ങളും അതിൽ വേണമെന്നാണ് ആഗ്രഹം. കൊമേഴ്ഷ്യൽ വിജയം മാത്രം നോക്കി അഭിനയിച്ചാൽ വ്യക്‌തിപരമായി ഗുണം ലഭിച്ചേക്കാം. എൻ്റെ ശമ്പളം കൂട്ടാൻ പറ്റിയേക്കും, കൂടുതൽ വലിയ വീടു വാങ്ങാൻ കഴിഞ്ഞേക്കും. പക്ഷേ, അതുകൊണ്ട് സിനിമയ്ക്ക് ഗുണമുണ്ടാകില്ല,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Says When the history of Malayalam cinema is written, He want His films to be included

We use cookies to give you the best possible experience. Learn more