| Wednesday, 19th March 2025, 5:29 pm

മലയാളത്തില്‍ ഇപ്പോഴുള്ളതില്‍ അസാധ്യ ടാലന്റുള്ള ഫിലിംമേക്കര്‍, അയാളോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.

മലയാളത്തില്‍ മികച്ച സംവിധായകരിലൊരാളായി ഉയര്‍ന്നുവരുന്ന ഗിരീഷ് എ.ഡിയെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോള്‍ മലയാളത്തിലുള്ളവരില്‍ വെച്ച് അസാധ്യ ടാലന്റുള്ള ഫിലിംമേക്കറാണ് ഗിരീഷെന്ന് പൃഥ്വിരാജ് പറഞ്ഞു. വളരെ മികച്ച എഴുത്തുകാരനും സംവിധായകനുമാണ് ഗിരീഷെന്നും അയാളെ ഇതുവരെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

ഗിരീഷ് ചെയ്യുന്നതുപോലുള്ള സിനിമകള്‍ ചെയ്യുക എന്നത് വളരെയധികം കഷ്ടമുള്ള കാര്യമാണെന്നും പൃഥ്വി പറഞ്ഞു. കണ്‍സിസ്റ്റന്റായി ഒരുപോലുള്ള സിനിമകള്‍ ഒരുക്കാനും അത് ഹിറ്റാക്കാനും സാധിക്കുന്നുണ്ടെങ്കില്‍ അത് ചെറിയ കാര്യമല്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. ജീനിയസായിട്ടുള്ള ഒരാളാണ് ഗിരീഷ് എ.ഡിയെന്നും പൃഥ്വിരാജ് പറഞ്ഞു.

തനിക്ക് ഗിരീഷിനെ നേരിട്ട് പരിചയമില്ലെന്നും ഒരിക്കലും അയാളോട് സംസാരിച്ചിട്ടില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് അത്തരമൊരു ഫിലിംമേക്കറെ കിട്ടിയത് വലിയൊരു കാര്യമാണെന്നും പൃഥ്വി പറഞ്ഞു. ഗിരീഷിന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ തനിക്കും താത്പര്യമുണ്ടെന്നു പൃഥ്വി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘ഇപ്പോള്‍ മലയാളത്തിലുള്ളതില്‍ വെച്ച് അസാധ്യ ടാലന്റുള്ള ഫിലിംമേക്കറാണ് ഗിരീഷ് എ.ഡി. വളരെ മികച്ച എഴുത്തുകാരനും സംവിധായകനുമാണ് അദ്ദേഹം. എന്നാല്‍ എനിക്ക് ഗിരീഷിനെ പരിചയമില്ല. അയാളെ ഫോണ്‍ വിളിക്കുകയോ, നേരിട്ട് കണ്ട് സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. എനിക്ക് അയാളോട് വല്ലാത്ത ബഹുമാനമാണ്.

കാരണം എല്ലാ സിനിമയിലും വളരെ നല്ല എഴുത്താണ്. അതുപോലുള്ള സിനിമകള്‍ ചെയ്യുക എന്നത് കഷ്ടമായ കാര്യമാണ്. എല്ലാ സിനിമകളും കണ്‍സിസ്റ്റന്റായി ഹിറ്റാക്കുക എന്നത് ചെറിയ കാര്യമല്ല. ജീനിയസാണ് അയാള്‍. മലയാളത്തിന് അതുപോലൊരു ഫിലിംമേക്കറെ കിട്ടുക എന്നത് വലിയൊരു കാര്യമാണ്. എന്നെങ്കിലും അയാളോടൊപ്പം ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

Content Highlight: Prithviraj saying he loves to work with Girish AD

We use cookies to give you the best possible experience. Learn more