എനിക്ക് ഗിഫ്റ്റ് വാങ്ങിക്കൊടുക്കാൻ ഒരു ഗേൾ ഫ്രണ്ടുമില്ല, ഭാര്യയും കുട്ടിയുമില്ല; പൃഥ്വിരാജിന്റെ പഴയ ഇന്റർവ്യൂ വൈറൽ
Malayalam Cinema
എനിക്ക് ഗിഫ്റ്റ് വാങ്ങിക്കൊടുക്കാൻ ഒരു ഗേൾ ഫ്രണ്ടുമില്ല, ഭാര്യയും കുട്ടിയുമില്ല; പൃഥ്വിരാജിന്റെ പഴയ ഇന്റർവ്യൂ വൈറൽ
നന്ദന എം.സി
Friday, 20th February 2026, 12:40 pm

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലവുകയാണ്. അഭിനയത്തിലും സംവിധാനത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

അമൃത ടി.വി ക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിൽ നിന്ന് താരങ്ങൾ അന്യഭാഷകളിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജ് മറുപടിപറഞ്ഞത്.

‘അക്കര പച്ച എന്ന് പറയുമ്പോൾ അതിലെ പച്ച എന്താണെന്നതിനെ ആശ്രയിച്ചിരിക്കും. പണമാണെങ്കിൽ മലയാളത്തേക്കാൾ കൂടുതൽ ശമ്പളം തമിഴിലും തെലുങ്കിലും എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അത്രയും പണം ആവശ്യമായിരുന്നില്ല’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

പൃഥ്വിരാജ് സുകുമാരൻ , Photo: Prithviraj Sukumaran

അന്നത്തെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. ‘ഞാൻ ഒരു ബാച്ചിലറാണ്. എന്റെ അമ്മയ്ക്കോ ചേട്ടനോ വേണ്ടി പണം സമ്പാദിക്കേണ്ട സാഹചര്യമില്ല. ഗിഫ്റ്റ് വാങ്ങിക്കൊടുക്കാൻ ഗേൾഫ്രണ്ടും ഇല്ല, ഭാര്യയും കുട്ടിയും ഇല്ല. ഇതിനകം തന്നെ നിരവധി സിനിമകൾ ചെയ്ത ഒരാളാണ് ഞാൻ. അതിനാൽ പണമാണ് പ്രധാനമെന്ന നിലപാട് എനിക്കില്ലായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

സിനിമ സംവിധായകരുടെ പേരിൽ അറിയപ്പെടുന്നത് തനിക്ക് സന്തോഷകരമാണെന്നും താരം കൂട്ടിച്ചേർത്തു. ‘ഒരു നടൻ ഒരിക്കലും താൻ അഭിനയിക്കുന്ന സിനിമയേക്കാൾ വലുതാകാൻ പാടില്ല. എന്റെ സിനിമ കണ്ട ശേഷം ‘പൃഥ്വിരാജ് ഗംഭീരമായിരുന്നു, പക്ഷേ സിനിമ പോരാ’ എന്ന് ആരെങ്കിലും പറഞ്ഞാൽ അത് എന്റെ തെറ്റാണ്. ഞാൻ തിരക്കഥയ്ക്ക് പുറത്തുനിന്ന് പെർഫോം ചെയ്തുവെന്നതിന്റെ തെളിവാണ് അത്,’ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

പൃഥ്വിരാജ് സുകുമാരന്റെ കുടുംബം , Photo: Prithviraj Sukumaran

ഓസ്‌ട്രേലിയയിൽ ജീവിക്കുന്നതിന്റെ ലളിതമായ ജീവിതരീതിയെക്കുറിച്ചും താരം പരാമർശിച്ചിരുന്നു. ‘അവിടെ ആർക്കും ഞാൻ ഒരു സിനിമാ നടനാണെന്നറിയില്ല. ആ സാധാരണ ജീവിതം ഞാൻ മിസ് ചെയ്യാറുണ്ട്,’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൃഥ്വിരാജിന്റെ ജീവിതപങ്കാളിയായത് സുപ്രിയ മേനോൻ ആണ്. ഇടത്തരം കുടുംബത്തിൽ നിന്ന് സ്വന്തം പരിശ്രമത്തിലൂടെ മുന്നേറിയ സുപ്രിയ, മുംബൈയിൽ മുൻനിര മാധ്യമസ്ഥാപനത്തിൽ മാധ്യമപ്രവർത്തകയായി പ്രവർത്തിക്കവെയാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. പിന്നീട് സുകുമാരൻ കുടുംബത്തിലെ ഇളയമരുമകളായും തുടർന്ന് സിനിമാ നിർമ്മാതാവായും സ്വന്തം സ്ഥാനം ഉറപ്പിക്കാൻ അവർക്കായി.

പഴയ അഭിമുഖത്തിലെ പൃഥ്വിരാജിന്റെ വാക്കുകൾ ഇന്നും പ്രസക്തമാണെന്നാണ് ആരാധകർ പറയുന്നത്. അന്ന് തമാശ രീതിയൽ താരം പറഞ്ഞ വാക്കുകളിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നത്.

Content Highlight: Prithviraj’s old interview goes viral

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.