ഈ ഷര്‍ട്ട് പൃഥ്വിരാജിന് സ്‌പെഷ്യലാണെന്ന് തോന്നുന്നു, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Malayalam Cinema
ഈ ഷര്‍ട്ട് പൃഥ്വിരാജിന് സ്‌പെഷ്യലാണെന്ന് തോന്നുന്നു, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
അമര്‍നാഥ് എം.
Saturday, 18th April 2026, 8:33 pm

കരിയറിലെ ഏറ്റവും മികച്ച ഫെയ്‌സിലേക്ക് കടന്നിരിക്കുകയാണ് മലയാളികളുടെ സ്വന്തം പൃഥ്വിരാജ്. 15 വര്‍ഷം മുമ്പുള്ള ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കൈപ്പിടിയിലൊതുക്കുകയും പാന്‍ ഇന്ത്യന്‍ വിട്ട് പാന്‍ വേള്‍ഡിലേക്ക് തന്റെ റേഞ്ച് വലുതാക്കുകയും ചെയ്ത് പൃഥ്വി ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചു. പരീക്ഷണ സിനിമകള്‍ ഒഴിവാക്കി കംപ്ലീറ്റ് ആക്ഷന്‍ മോഡിലേക്ക് മാറുകയാണ് താരം.

പുതിയ ചിത്രമായ ഖലീഫയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പൃഥ്വി പങ്കുവെച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഖലീഫയില്‍ ഇതുവരെ കണ്ട രണ്ട് ലുക്കുകള്‍ക്ക് പുറമെ പുതിയൊരു ലുക്ക് കൂടിയുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് പൃഥ്വി ഫോട്ടോ പങ്കുവെച്ചത്. ക്ലീന്‍ ഷേവ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ലുക്കിനെക്കാള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ശ്രദ്ധിച്ചത് പൃഥ്വി ധരിച്ച ഷര്‍ട്ടാണ്. വെള്ള ഷര്‍ടട്ടില്‍ പ്രത്യേക ഡിസൈനോടെയുള്ള കറുപ്പ് ഡിസൈനാണ് ഷര്‍ട്ടിന്റേത്. ഇതിന് മുമ്പ് താരം ഈ ഷര്‍ട്ട് ധരിച്ചത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ഗുരുവായൂരമ്പ നടയിലിന്റെ പ്രൊമോഷനിടെ ഈ ഷര്‍ട്ട് ധരിച്ച് ചില ഇന്റര്‍വ്യൂകള്‍ പൃഥ്വി നല്‍കിയിരുന്നു.

പിന്നീട് ചില പ്രൈവറ്റ് ഫങ്ഷനുകള്‍ക്കും ഇതേ ഷര്‍ട്ട് ധരിച്ച പൃഥ്വി പുതിയ ഫോട്ടോയിലും ഈ ഷര്‍ട്ട് ഉപയോഗിച്ചതാണ് ചര്‍ച്ചയായത്. പൃഥ്വിക്ക് വളരെ സ്‌പെഷ്യലായിട്ടുള്ള ഷര്‍ട്ടായിരിക്കും ഇതെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒരുപാട് കാലത്തിന് ശേഷം ക്ലീന്‍ ഷേവ് ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടതും പലരെയും വണ്ടറടിപ്പിച്ചു.

ഖലീഫയിലൂടെ പൃഥ്വിരാജ് തന്റെ ബോക്‌സ് ഓഫീസ് പവര്‍ വ്യക്തമാക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആടുജീവിതത്തിനായി ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയ പൃഥ്വി വാരണാസി, ഖലീഫ എന്നീ ചിത്രങ്ങള്‍ക്കായി തന്റെ ശരീരം വീണ്ടും ബള്‍ക്കിയാക്കിയത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നുണ്ട്. ഈ വര്‍ഷം താരമായി വമ്പന്‍ അഴിഞ്ഞാട്ടം പൃഥ്വിയുടെ വകയായി ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

വിഷു റിലീസായി തിയേറ്ററുകളിലെത്തിയ പള്ളിച്ചട്ടമ്പിയും പൃഥ്വിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ടൊവിനോ നായകനായെത്തിയ ചിത്രത്തില്‍ പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാരെന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ച് മിനിറ്റ് മാത്രമുള്ള അതിഥിവേഷം ചിത്രത്തിന് വലിയ മൈലേജ് നല്‍കിയിട്ടുണ്ട്.

Content Highlight: Prithviraj’s new photo in Facebook post viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം