കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീറിന്റെ സംവിധാനത്തില്‍ ജൂലൈ 9ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഐ നോബഡി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, അശോകന്‍, ഹക്കീം ഷാജഹാന്‍ തുടങ്ങി വമ്പന്‍ താരനിരയായിരുന്നു അണി നിരന്നത്. റിലീസിന് മുമ്പ് ചിത്രത്തിന്റെ ടീസറുകളും ട്രെയ്‌ലറും ഒരു മികച്ച ആക്ഷന്‍ ചിത്രമെന്ന നിലയില്‍ മികച്ച ഹൈപ്പ് നല്‍കിയെങ്കിലും റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ഐ നോബഡിയ്ക്ക് ലഭിച്ചത്.
മികച്ച ആദ്യ പകുതിയാണ് ചിത്രത്തിന്റേതെന്ന് പലരും അഭിപ്രായപ്പെട്ടപ്പോള്‍ വലിയ വിമര്‍ശനമായിരുന്നു രണ്ടാം പകുതിയ്ക്ക് നേരിടേണ്ടി വന്നത്. തത്ഫലമായി റിലീസ് ചെയ്ത് രണ്ടാഴ്ച്ചയോടടുക്കും മുമ്പ് തന്നെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിക്കുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കണക്കുകള്‍ പ്രകാരം ബോക്‌സ് ഓഫീസില്‍ ഐ നോബഡി അതിന്റെ അവസാനത്തോട് അടുക്കുകയാണ്.
ചിത്രം റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ പിന്നിട്ടപ്പോഴുള്ള കണക്കുകള്‍ പ്രകാരം 7.65 കോടി രൂപയാണ് ഐ നോബഡി കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ചിത്രം കൂടുതല്‍ കളക്ഷന്‍ നേടിയ മറ്റൊരു സംസ്ഥാനം കര്‍ണാടകയാണ്. 95 ലക്ഷമാണ് ചിത്രത്തിന് ഇവിടെ നിന്നും നേടാനായിരിക്കുന്നത്. ഇതടക്കം ഇന്ത്യയില്‍ നിന്നും ചിത്രം നേടിയിരിക്കുന്നത് 9.66 കോടി രൂപയാണ്.
അതേസമയം ഇന്ത്യയ്ക്ക് പുറത്ത് വിദേശ രാജ്യങ്ങളില്‍ നിന്നും ചിത്രത്തിന് കാര്യമായി കളക്ഷന്‍ നേടാന്‍ സാധിച്ചിട്ടില്ലെന്ന് കാണാം. ഏകദേശം 5.19 കോടി രൂപ മാത്രമാണ് ഇത്രയും ദിവസങ്ങള്‍ കൊണ്ട് പൃഥ്വിരാജ് ചിത്രത്തിന് നേടാനായിട്ടുള്ളത്. ഇതോടെ ചിത്രത്തിന്റെ ആകെ കളക്ഷന്‍ 14.85 കോടി രൂപയില്‍ ഒതുങ്ങിയിരിക്കുകയാണ്. ഐ നോബഡി പോലെ വമ്പന്‍ കാസ്റ്റിലും ക്രാഫ്റ്റിലും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ബജറ്റിന്റെ പകുതി പോലും ഈ കളക്ഷനിലൂടെ തിരിച്ച് പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സിനിമാ പേജുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം പൃഥ്വിരാജിനെ സംബന്ധിച്ചും വലിയ തിരിച്ചടിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ വിലായത്ത് ബുദ്ധ ദയനീയമായി പരാജയമേറ്റ് വാങ്ങിയതിന് പിന്നാലെയാണ് ഐ നോബഡിയും ഇതേ പാതയിലേക്ക് സഞ്ചരിക്കുന്നത്. എന്നാല്‍ താരത്തിന് പ്രതീക്ഷയേകി വരാനിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത് അടുത്ത മാസം 20ന് റിലീസ് ചെയ്യുന്ന ഖലീഫ. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ തന്നെ വലിയ ഹൈപ്പാണ് ഖലീഫയ്ക്ക് ലഭിക്കുന്നത്.
Content Highlight: Prithviraj Movie I Nobody collection in last 11 days
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.