അച്ചടി നിലയ്ക്കുമോ കേരളത്തില്‍?
രോഷ്‌നി രാജന്‍.എ

കേരളത്തിലെ അച്ചടിമേഖല ഈ കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലാണ്. പല പ്രസ്സുകളും അടച്ചിടലിന്റെ വക്കിലാണ്. നോട്ടീസുകളും പോസ്റ്ററുകളും കല്ല്യാണക്കത്തുകളും പുസ്തകങ്ങളും അച്ചടിക്കാനില്ലാതെ കൊവിഡ് കാലത്ത് തകര്‍ന്നുകൊണ്ടിരിക്കുന്ന മറ്റൊരു തൊഴില്‍ മേഖലയായി മാറിക്കഴിഞ്ഞിരിക്കുന്നു കേരളത്തിലെ അച്ചടിശാലകള്‍.

ഡിജിറ്റല്‍ രീതികളിലേക്ക് അച്ചടി മാറിത്തുടങ്ങിയതും നോട്ടുനിരോധനവും ജി.എസ്.ടിയുമെല്ലാം തങ്ങളെ സാരമായി ബാധിച്ച ഘടകങ്ങള്‍ ആണെന്ന് പ്രസ്സ് ഉടമകളും തൊഴിലാളികളും പറയുന്നു. തൊഴിലാളികളുടെ എണ്ണം കുറച്ചും കൂലി കുറച്ചുമെല്ലാമാണ് പ്രസ്സുകള്‍ നിലനില്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.