2025 ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തി ക്രിമസ്മസ് വിന്നറായി മാറിയ ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ചിത്രം ആഗോളതലത്തില്‍ 130 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു,
2025 ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തി ക്രിമസ്മസ് വിന്നറായി മാറിയ ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ചിത്രം ആഗോളതലത്തില്‍ 130 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു,
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം നിവിന്‍ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു. ചിത്രത്തില്‍ നിവിന് പുറമെ റിയ ഷിബു, പ്രീതി മുകുന്ദന്‍ അജു വര്‍ഗീസ്, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Photo: നിവിന്‍ പോളി, പ്രീതി മുകുന്ദന്‍ സര്‍വ്വം മായ സിനിമയിലെ ഒരു ഗാനത്തിലെ രംഗത്തില്‍ നിന്നും
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പ്രീതി മുകുന്ദന്‍ സാദിയ എന്ന കഥാപാത്രമായാണ് സര്‍വ്വം മായയില്‍ എത്തിയത്. ഇപ്പോള്‍ സിനിമയുടെ വിജയത്തില്‍ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം.
താന്‍ വളരെ ആസ്വദിച്ചു ചെയ്ത സിനിമയാണ് സര്‍വ്വമായയെന്നും മലയാളം പറയാന്‍ ബുദ്ധിമുട്ടുള്ള ഭാഷയാണെന്നും നടി പറയുന്നു. അഖില്‍ സത്യന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു പ്രീതി.
‘അഖില്‍ തരാന്‍ പോകുന്നത് ഏത് തരം റോളണെങ്കിലും എന്ത് കഥയാണെങ്കിലും ഞാന്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. അത്ര മനോഹരമായ ടീമായിരുന്നു സര്‍വ്വം മായയുടേത്. ഇങ്ങനെയൊരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷം. എനിക്ക് തോന്നുന്നില്ല, ഇതിന് മുമ്പ് ഞാന്‍ ഒരു ടീമിന്റെ കൂടെയും ഇത്രയും സന്തോഷത്തോടെ സെറ്റില്‍ ഉണ്ടായിട്ടുണ്ടെന്ന്.
നിവിന്‍ പോളിയെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. ഒരു പത്ത് ദിവസമായിട്ട് എന്റെ ഇന്‍സ്റ്റഗ്രാം റീല്‍സ് മുഴുവന്‍ നിവിനാണ്. ഞാനും അത് കാണാറുമുണ്ട്, എല്ലാവരെ പോലെ എനിക്കും നിവിനെ അങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷവുമുണ്ട്,’ പ്രീതി പറയുന്നു.
നിവിന്‍ സാറിന്റെയും അഖിലിന്റെയും സിനിമയിലാണ് ഞാന്‍ അഭിനയിക്കുന്നത്, അതുകൊണ്ട് ഡയലോഗൊക്കെ കൃത്യമായി ഡെലിവര്‍ ചെയ്യണം എന്ന ചിന്തയില്‍ കുറച്ച് നെര്‍വസായാണ് ഡയലോഗൊക്കെ പറഞ്ഞത്,’ പ്രീതി പറയുന്നു.
അഖില്‍ സത്യന്റെ കണ്ണിലൂടെ ലോകം എങ്ങനെയാണ് കാണുന്നത് അതാണ് സര്‍വ്വം മായയെന്നും ചെറിയ ഇംപര്‍ഫെക്ഷന്‍ പോലും ഭംഗിയായിട്ടുണ്ടെന്ന് പറയുന്നുയാളാണ് അഖില്‍ എന്നും പ്രീതി പറഞ്ഞു.
അഖില്‍ താന്‍ എഴുതുന്ന കഥാപാത്രത്തെ സ്‌നേഹത്തോടെയാണ് കാണുകയെന്നും ആ കഥാപാത്രത്തിന്റെ കോണ്‍ഫിളിക്റ്റിനെയോ ആ കഥാപാത്രത്തെയോ ജഡ്ജ് ചെയ്യാതെയാണ് അവതരിപ്പിക്കുകയെന്നും പ്രീതി കൂട്ടിച്ചേര്‍ത്തു.
നിരീശ്വര വാദിയായ നമ്പൂതിരി ഒരു പ്രേതത്തെ കാണാനിടയാകുന്ന കഥയാണ് സര്‍വ്വം മായ സംസാരിക്കുന്നത്. ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങിയ ചിത്രം അജുവും നിവിന്‍ പോളിയും ഒന്നിച്ച പത്താമത്തെ ചിത്രം കൂടിയായിരുന്നു.
Content Highlight: Preeti Mukundan on Sarvam Maya cinema and Nivin Pauly