തിയേറ്ററില്‍ നിറഞ്ഞോടുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു വില്ലനായെത്തിയ പ്രകാശ് വര്‍മയുടേത്. വോഡഫോണ്‍ സൂസൂ, ദുബായ് ടൂറിസം, മഹീന്ദ്ര ഥാര്‍ തുടങ്ങിയ പരസ്യചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രകാശ് വര്‍മ.
സുസു പരസ്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പ്രകാശ് വര്‍മ. സുസു പരസ്യം ഇത്ര വിജയമാകുമെന്ന് താന്‍ കരുതിയില്ലെന്ന് പ്രകാശ് വര്‍മ പറയുന്നു. ഒന്നരമാസം കൊണ്ട് 30 ചിത്രങ്ങള്‍ വേണമെന്ന് വോഡാഫോണ്‍ പറഞ്ഞപ്പോള്‍ ഒരു സ്ഥലത്ത് തന്നെ എല്ലാം ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് പ്രകാശ് വര്‍മ പറയുന്നു.
കേപ്ടൗണില്‍ സെറ്റിട്ടാണ് സുസു സീരീസ് ഷൂട്ട് ചെയ്തതെന്നും ആദ്യം കുട്ടികളെവെച്ച് ഷൂട്ട് ചെയ്യാന്‍ നോക്കിയെങ്കിലും വിജയിക്കാത്തതിനാല്‍ കേപ്ടൗണിലുള്ള നാടക അഭിനേതാക്കളെ കൊണ്ടുവന്ന് അവര്‍ക്ക് സുസു വേഷം ധരിച്ച് പരിശീലനം നല്‍കി ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ ഷൂട്ട് ചെയ്യും രാത്രി താനും ഒരു ആര്‍ട്ടിസ്റ്റും കൂടിയിരുന്ന് ഡബ്ബ് ചെയ്യുകയായിരുന്നുവെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു. ഒരു മാസത്തിലധികം അവിടെ നില്‍ക്കേണ്ടിവന്നതിനാല്‍ ഇടയ്ക്ക് കേരളത്തെയും ഇവിടത്തെ ഭക്ഷണത്തെയുമൊക്കെ മിസ് ചെയ്തുവെന്നും അത് മറികടക്കാനായി പുട്ട്, കടല, പെറോട്ട എന്നൊക്കെ പറയിപ്പിച്ചുവെന്നും പ്രകാശ് വര്‍മ വ്യക്തമാക്കി. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ പരസ്യം ഇത്ര വലിയ വിജയമാകുമെന്ന് ഞങ്ങള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഒന്നരമാസം കൊണ്ട് ഞങ്ങള്‍ക്ക് 30 ചിത്രങ്ങള്‍ വോഡഫോണ്‍ ക്യാമ്പയിന്റെ ഭാഗമായി ചെയ്യണമായിരുന്നു. എങ്ങനെ ഇത്രയും ചിത്രങ്ങള്‍ ഇത്രയും പെട്ടെന്ന് ഷൂട്ട് ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ ഒരു സ്ഥലത്ത് തന്നെ എല്ലാം ഷൂട്ട് ചെയ്താലോ എന്ന ചിന്തയിലേക്ക് എത്തി.
അങ്ങനെ കേപ്ടൗണില്‍ സെറ്റിട്ടാണ് സുസു സീരീസ് ഷൂട്ട് ചെയ്തത്. ആദ്യം കുട്ടികളെവെച്ച് ഷൂട്ട് ചെയ്യാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. പകരം കേപ്ടൗണിലുള്ള നാടക അഭിനേതാക്കളെ കൊണ്ടുവന്ന് അവര്‍ക്ക് സുസു വേഷം ധരിച്ച് പരിശീലനം നല്‍കി ഷൂട്ട് ചെയ്തു. രാവിലെ ഷൂട്ട് ചെയ്യും രാത്രി ഞാനും ഒരു ആര്‍ട്ടിസ്റ്റും കൂടിയിരുന്ന് ഡബ്ബ് ചെയ്യും, അതായിരുന്നു സ്ഥിതി.
ഒരു മാസത്തിലധികം അവിടെ നില്‍ക്കേണ്ടിവന്നതിനാല്‍ ഇടയ്ക്ക് കേരളത്തെയും ഇവിടത്തെ ഭക്ഷണത്തെയുമൊക്കെ ഞാന്‍ മിസ് ചെയ്തു. അത് മറികടക്കാന്‍ ഞാന്‍ ഡബ്ബില്‍ സുസുവിനെക്കൊണ്ട് പുട്ട്, കടല, പെറോട്ട എന്നൊക്കെ പറയിപ്പിച്ചു. ആ ക്യാമ്പയിന്‍ വലിയ വിജയമായി. രണ്ടരവര്‍ഷം കൊണ്ട് 176ഓളം പരസ്യചിത്രങ്ങള്‍ സുസു തീമില്‍ ഞങ്ങള്‍ ചെയ്തു,’ പ്രകാശ് വര്‍മ പറയുന്നു.
Content Highlight: Prakash Varma Talks About SUSU ad