| Tuesday, 13th May 2025, 5:30 pm

പിന്നെ പിന്നെ എനിക്ക് അതൊരു ഹരമായി; വല്ലാത്തൊരു അവസ്ഥയിലൂടെ ഞാന്‍ കടന്നുപോയി: പ്രകാശ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തില്‍ എസ്.ഐ ജോര്‍ജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനും പരസ്യ സംവിധായകനുമായ പ്രകാശ് വര്‍മ.

അത്രയും എന്‍ജോയ് ചെയ്ത അഭിനയിച്ച സിനിമയാണ് തുടരുമെന്നും അടുത്ത ദിവസം ഷൂട്ടില്ലെന്ന് പറഞ്ഞാല്‍ വല്ലാത്തൊരു വിഷമം തോന്നുന്ന തരത്തില്‍ താന്‍ മാറിപ്പോയെന്നും പ്രകാശ് വര്‍മ പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്ത സിനിമയാണ് തുടരും. സെറ്റില്‍ എത്തിയ ശേഷം ഞാന്‍ ആഡ് ഫിലിം മേക്കറാണോ മലയാള സിനിമയിലെ ആക്ടറാണോ എന്നൊക്കെ പറയുന്ന കണ്‍ഫ്യൂഷന്‍സ് തലയിലൂടെ പല സമയത്തും പോയിട്ടുണ്ട്.

ആദ്യത്തെ ചില സീനൊക്കെ കഴിയുമ്പോഴേക്ക് നമ്മുടെ ഉള്ളില്‍ ഒരു സാധനം അങ്ങ് കയറിയിട്ട് വേറൊരു രീതിയിലായി. സെറ്റില്‍ ലാലേട്ടന്‍ ഉള്ള സമയത്ത് ഒരുപാട് ആള്‍ക്കാരൊക്കെ ഉണ്ടാകും. അല്ലെങ്കില്‍ സെറ്റില്‍ തന്നെ മുറിയ്ക്കകത്ത് പല ആളുകളും ഉണ്ടാകും.

എനിക്ക് പെര്‍ഫോം ചെയ്യണമെങ്കില്‍ ആള്‍ക്കാരെ മാറ്റേണ്ടി വരുമോ. അണ്‍ കംഫര്‍ട്ടബിള്‍ ആകുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷേ ആദ്യത്തെ ദിവസം കഴിഞ്ഞപ്പോള്‍ കൂടുതല്‍ ആള്‍ക്കാര്‍ റൂമിലുള്ളതായി എന്റെ ഹരം.

കൂടുതല്‍ ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് നമ്മള്‍ നമ്മളല്ലാതായി മാറിയിട്ട് വന്ന് ഡയലോഗ് പറയുക എന്നതൊക്കെ എനിക്ക് ഹരമുണ്ടാക്കിയിട്ടുണ്ട്.

ചേട്ടാ, നാളെ ഷൂട്ടില്ല എന്ന് തരുണ്‍ വന്ന് പറയുമ്പോള്‍ അതെന്താ നാളെ ഇല്ലാത്തത്, എന്തെങ്കിലും എനിക്ക് ചെയ്‌തേ പറ്റൂ എന്ന അവസ്ഥയിലൂടെ ഞാന്‍ കടന്നുപോയി എന്നതാണ്.

ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പ്രോസസിലൂടെ കടന്നുപോകുന്നത്. ആ ഹൈ ഭീകരമായിരുന്നു. അതിനുള്ള സപ്പോര്‍ട്ട് സിസ്റ്റം ഇവരൊക്കെ തന്നതുകൊണ്ടാണ്.

എത്രയോ വര്‍ഷമായി അവര്‍ കൊണ്ടുനടക്കുന്ന ത്രെഡും സ്‌റ്റോറി ലൈനുമാണ് തുടരുമിന്റേത്. അവസാനം അത് സംഭവിച്ച രീതി നോക്കൂ. ഇറ്റ്‌സ് മെന്റ് ടു ബി എന്ന് പറയില്ലേ. രഞ്ജിത്തേട്ടനിലൂടെ തന്നെ അത് സംഭവിച്ചു.

തരുണ്‍ മൂര്‍ത്തി വരുന്നു. എന്നെപ്പോലത്തെ പലരും അതില്‍ ഇന്‍വോള്‍വ്ഡ് ആകുന്നു. ഈ സിനിമയുടെ എല്ലാ സക്‌സസും തരുണിനും സുനിലിനും രഞ്ജിത്തേട്ടനും അവകാശപ്പെട്ടതാണ്. ഞാന്‍ അതിലൂടെ കടന്നുപോയതകൊണ്ടാണ്. ഇതിന് വേണ്ടി ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട് അവരെല്ലാം.

ഒരു മെറ്റീരിയലിന് അതിന് വേണ്ട സമയം കൊടുത്ത് ചെയ്യുക എന്ന് പറയില്ലേ. ഒരു പാഷനേറ്റ് പ്രൊജക്ട് ആയിരുന്നു.

ഈ പറയുന്ന റിസള്‍ട്ടൊന്നും വെറുതെ വരില്ല. നല്ല സ്റ്റോറി ഉണ്ടാകണം. സെറ്റ് ഓഫ് ആക്ടേഴ്‌സും വേണം. ആര്‍ട്ടിക്കുലേറ്റ് ചെയ്യപ്പെടാന്‍ പറ്റാത്ത പല കാര്യങ്ങളും ഒരു സക്‌സസിന് പിന്നിലുണ്ട്,’ പ്രകാശ് വര്‍മ പറയുന്നു.

Content Highlight: Prakash Varma about his performance in thudarum movie

We use cookies to give you the best possible experience. Learn more