പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റി കേരളത്തിൽ നടത്തിയത് 30 കോടിയിലധികം ഭൂമി ഇടപാടെന്ന് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ബെംഗളൂരുവിലും ഭൂമി ഇടാപാടുകൾ നടത്തിയെന്നും എസ് .ഐ.ടി കണ്ടെത്തി.
2019 ലെ സ്വർണകൊള്ളയ്ക്ക് ശേഷമാണ് ആസ്തികൾ കൂടിയതെന്നും ഭാര്യയുടെയും ബിനാമിയായ രമേശ് റാവുവിന്റെയും പേരിലാണ് പോറ്റി ഭൂമിയും ഫ്ലാറ്റുകളും വാങ്ങിയതെന്നും എസ്.ഐ.ടി കണ്ടെത്തി.
474 ഗ്രാം സ്വർണം മാത്രമാണ് കിട്ടിയതെന്നും ബാക്കി സ്വർണം കണ്ടെത്തേണ്ടതുണ്ടെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു.
പ്രതികൾ കൂട്ടം ചേർന്ന് കൊള്ളയടിച്ചെന്നും കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
എ. പത്മകുമാർ അന്വേഷണത്തെ സ്വാധീനിക്കുമെന്നും അതിന് ശക്തിയുള്ള ആളാണെന്നും ഹൈക്കോടതി പരാമർശിച്ചു.
കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും 4147 ഗ്രാം സ്വർണമാണ് കവർന്നത് എന്നാൽ 474 ഗ്രാം സ്വർണം മാത്രമാണ് എസ്.ഐ.ടിക്ക് കണ്ടെത്താൻ കഴിഞ്ഞത്. ഇതുസംബന്ധിച്ചാണ് വർന്ന സ്വർണം എവിടെയാണെന്ന ഹൈക്കോടതിയുടെ ചോദ്യം.
Content Highlight: Potti conducted land transactions worth over 30 crores in Kerala; SIT