| Tuesday, 22nd March 2016, 8:00 am

ആര്‍.എസ്.എസുകാരിയായി പ്രവര്‍ത്തിക്കുന്നവരെ കോണ്‍ഗ്രസിനു വേണ്ട: മാനന്തവാടിയില്‍ പി.കെ ജയലക്ഷ്മിയ്‌ക്കെതിരെ പോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോണ്‍ഗ്രസ് നേതാക്കളായ മന്ത്രി പി.കെ ജയലക്ഷ്മിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പോസ്റ്ററുകള്‍. മാനന്തവാടിയിലാണ് പി.ജെ ജയലക്ഷ്മിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

മത്സരിച്ചു വിജയിച്ച ശേഷം ആര്‍.എസ്.എസുകാരിയായി പ്രവര്‍ത്തിക്കുന്നു എന്നും ഇനി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവദിക്കില്ല എന്നുമാണ് പോസ്റ്ററുകളില്‍ പറയുന്നത്. സേവ് യൂത്ത് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്..

സീറ്റിനും വോട്ടിനും കോണ്‍ഗ്രസ് ജയിച്ചുവന്നാല്‍ ആര്‍.എസ്.എസ് എന്നും പാര്‍ട്ടിയേയും നേതൃത്വത്തേയും നിങ്ങള്‍ വഞ്ചിച്ചെന്നുവെന്നും പോസ്റ്ററില്‍ പറയുന്നു.  മന്ത്രിയുടെ ഭര്‍ത്താവ് ബിജെപി കുടുംബത്തിലെ അംഗമാണെന്നും വിവാഹശേഷം മന്ത്രിക്ക് ബിജെപിയുമായാണ് അടുപ്പമെന്നും പോസ്റ്ററില്‍ പറയുന്നു.

മത്സരിക്കണമെങ്കില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ മതിയെന്നും പോസ്റ്ററുകളില്‍ പറയുന്നുണ്ട്. പി.കെ ജയലക്ഷ്മി വീണ്ടും മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

കൊയിലാണ്ടിയില്‍ കെ.പി അനില്‍കുമാറിനെതിരെയും പോസ്റ്ററുകള്‍ വന്നിട്ടുണ്ട്. ഇവിടെയും സേവ് യൂത്ത് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.  പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥികളാക്കണം എന്നാണ് പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more