| Friday, 14th March 2025, 9:44 pm

പോര്‍ച്ചുഗലിന് സന്തോഷവാര്‍ത്ത, സൂപ്പര്‍ താരം തിരിച്ചെത്തി; റോണോയും പിള്ളേരും ഡബിള്‍ സ്‌ട്രോങ്

സ്പോര്‍ട്സ് ഡെസ്‌ക്

നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി പോര്‍ച്ചുഗല്‍ സ്‌ക്വാഡ് പുറത്ത് വിട്ടു. ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ 26 അംഗങ്ങളുള്ള പോര്‍ച്ചുഗല്‍ സ്ക്വാഡിനെയാണ് പുറത്ത് വിട്ടത്.

റൊണാള്‍ഡോയെ നായകനാക്കി പ്രഖ്യാപിച്ച സ്ക്വാഡില്‍ സ്റ്റാര്‍ ഡിഫന്റര്‍ റൂബന്‍ ഡയസ് തിരിച്ചെത്തി. മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ഡയസ് (27) പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു.

ഗോള്‍കീപ്പര്‍മാര്‍

ഡിയോഗോ കോസ്റ്റ, റൂയി സില്‍വ, ജോസി സാ

ഡിഫന്‍ഡര്‍മാര്‍

ഡിയോഗോ ഡലോട്ട്, നെല്‍സണ്‍ സെമെഡോ, ന്യൂനോ മെന്‍ഡസ്, ന്യൂനോ ടവാരസ് , ഗോണ്‍സലോ ഇനാസിയോ, റൂബന്‍ ഡയസ്, അന്റോണിയോ സില്‍വ, റെനന്റോ വെയ്ഗ

മിഡ്ഫീല്‍ഡര്‍മാര്‍

ജോവോ പാല്‍ഹിന്‍ഹ, റൂബന്‍ നെവ്‌സ്, ജോവോ നെവ്‌സ്, വിറ്റിന്‍ഹ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, ജോവോ ഫെലിക്‌സ്

ഫോര്‍വേഡുകള്‍

ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ, ഫ്രാന്‍സിസ്‌കോ കോണ്‍സെക്കാവോ, പെഡ്രോ നെറ്റോ, ജിയോവനി ക്വെന്‍ഡ, റാഫേല്‍ ലിയോ, ഡിയോഗോ ജോട്ട, ഗോങ്കലോ റോമസ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

മത്സരത്തില്‍ റൊണാള്‍ഡോ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയാണ് റൊണാള്‍ഡോ കുതിക്കുന്നത്.

927 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടമാണ് താരത്തിന്റെ അടുത്ത ലക്ഷ്യം. സൗദി ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് റോണോ നിലവില്‍ കളിക്കുന്നത്.

Content Highlight: Portugal squad released ahead of Nations League quarter-finals

We use cookies to give you the best possible experience. Learn more