നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി പോര്‍ച്ചുഗല്‍ സ്‌ക്വാഡ് പുറത്ത് വിട്ടു. ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ 26 അംഗങ്ങളുള്ള പോര്‍ച്ചുഗല്‍ സ്ക്വാഡിനെയാണ് പുറത്ത് വിട്ടത്.
റൊണാള്‍ഡോയെ നായകനാക്കി പ്രഖ്യാപിച്ച സ്ക്വാഡില്‍ സ്റ്റാര്‍ ഡിഫന്റര്‍ റൂബന്‍ ഡയസ് തിരിച്ചെത്തി. മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ഡയസ് (27) പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു.
927 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടമാണ് താരത്തിന്റെ അടുത്ത ലക്ഷ്യം. സൗദി ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് റോണോ നിലവില്‍ കളിക്കുന്നത്.
Content Highlight: Portugal squad released ahead of Nations League quarter-finals